ന്യൂഡൽഹി: കോൺഗ്രസിനു പിന്നാലെ പാർട്ടി തന്ത്രങ്ങൾ രൂപപ്പെടുത്താനുള്ള ബി.ജെ.പി നേതൃചർച്ചകൾക്കും വേദി രാജസ്ഥാൻ. പാർട്ടി ദേശീയ-സംസ്ഥാന ഭാരവാഹികളുടെ യോഗം ഈ മാസം 20,21 തീയതികളിൽ ജയ്പൂരിൽ നടത്താൻ നിശ്ചയിച്ചു.
ഗുജറാത്ത്, ഹിമാചൽ പ്രദേശ്, കർണാടക, മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തിസ്ഗഢ് എന്നിവിടങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഒരുക്കവും തന്ത്രങ്ങളും ചർച്ച ചെയ്യാനാണ് യോഗം. പ്രധാനമന്ത്രി നരേന്ദ്ര മോദി സമ്മേളനത്തെ അഭിസംബോധന ചെയ്യും.ബന്ധപ്പെട്ട സംസ്ഥാനങ്ങളിലെ പാർട്ടി പ്രവർത്തന റിപ്പോർട്ട് യോഗത്തിൽ അവതരിപ്പിക്കാൻ സംസ്ഥാന പ്രസിഡന്റുമാരോടും ജനറൽ സെക്രട്ടറിമാരോടും ദേശീയ ജനറൽ സെക്രട്ടറി അരുൺ സിങ് കത്തിലൂടെ നിർദേശിച്ചു.
കോൺഗ്രസിന്റെ ചിന്താശിബിരം ഈ മാസം 13 മുതൽ മൂന്നു ദിവസം ഉദയ്പൂരിലാണ് നടത്തുന്നത്. ഇതിന്റെ ഒരുക്കത്തിനായി എ.ഐ.സി.സി ജനറൽ സെക്രട്ടറിമാരായ കെ.സി. വേണുഗോപാൽ, അജയ് മാക്കൻ, രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ് ലോട്ട് എന്നിവർ ജോധ്പൂരിൽ എത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.