ന്യൂഡൽഹി: ഡൽഹി വംശീയാതിക്രമത്തിൽ കൊല്ലപ്പെട്ടവരുടെ കുട്ടികളുടെ വിദ്യാഭ്യാസ ചെ ലവിന് സ്കോളർഷിപുമായി മുസ്ലിംലീഗ് ദേശീയ കമ്മിറ്റി. ഡൽഹിയിൽ നടന്ന ചടങ്ങിൽ ദ േശീയ ഓർഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീർ എം.പി ഉദ്‌ഘാടനം നിർവ്വഹിച്ചു. കൊല്ലപ് പെട്ട മുദസറിെൻറ സഹോദരപുത്രൻ അയാൻ മുഖ്യാതിഥിയായി. എട്ടു കുട്ടികളുടെ സ്‌കോളർഷിപ്പ് തുകയാണ് കൈമാറിയത്. യൂത്ത് ലീഗ് ദേശീയ ജനറൽ സെക്രട്ടറി സി കെ സുബൈർ, ദേശീയ സെക്രട്ടറി ഖുർറം അനീസ് ഉമർ, മൗലാന നിസാർ അഹമ്മദ് തുടങ്ങിയവർ പങ്കെടുത്തു.
ഇ.ടി മുഹമ്മദ് ബഷീർ എം.പി ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ്:
നമ്മളാരും മറന്നിട്ടില്ല ഈ കൊച്ചു അയാനെ ; ഡൽഹി കലാപത്തിൽ കൊല്ലപ്പെട്ട തന്റെ ഉറ്റവരുടെ ചേതനയറ്റ ശരീരത്തിന് മുന്നിൽ നിന്നും കണ്ണീർ പൊഴിക്കുന്ന ആ കൊച്ചു ബാലനെ .
മുസ്‌ലിം ലീഗ്, ഡൽഹിൽ മുറിവേറ്റവരുടെ കണ്ണീരൊപ്പൽ തുടരുകയാണ് . ആദ്യ ഘട്ടത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് ധനസഹായം വിതരണം ചെയ്തു , ജീവനോപാധി നഷ്ടപ്പെട്ടവർക്ക് അത് നൽകി , ഇപ്പൊ എല്ലാം നഷ്ട്ടപെട്ടവരുടെ കുഞ്ഞുങ്ങളുടെ തുടർപഠനത്തിനായി പദ്ധതി തയ്യാറാക്കിയിരിക്കുകയാണ് .
അവരും നമ്മുടെ മക്കളെപ്പോലെ തന്നെ പടിക്കട്ടെ എന്ന ലക്ഷ്യത്തോടെയാണ് മുസ്‌ലിം ലീഗ് ദേശീയ കമ്മറ്റി സ്‌കോളർഷിപ്പ് നൽകാൻ തീരുമാനിച്ചത് . കലാപത്തിന്റെ ഇര മഅറൂഫിന്റെ മക്കൾ ജിനത്തിനും ഫർഹാൻ അലിക്കും സ്‌കോളർഷിപ്പ് തുക കൈമാറി ഉദ്‌ഘാടനം ചെയ്തു , അയാൻ അതിഥിയായി പങ്കെടുത്തു .
ഈ കലാപത്തിൽ എല്ലാം നഷ്ടപ്പെട്ടവരുടെ ജീവിത പ്രശ്നങ്ങൾ സാധ്യമാകുന്നേടത്തോളം പരിഹരിക്കാനുള്ള ശ്രമത്തിലാണ് മുസ്‌ലിം ലീഗ് ദേശീയ കമ്മറ്റി . യൂത്ത് ലീഗ് ദേശീയ നേതാക്കൾ അന്ന് ഓടിയെത്തിയതാണ് , ഈ നിമിഷവും അവരൊപ്പം തന്നെയുണ്ട് , അവരുടെ ഏതാവശ്യങ്ങൾക്കും സഹോദരങ്ങളെ പോലെ ഒപ്പം നിൽക്കുന്ന ഈ അനിയന്മാർ നമ്മുടെ പാർട്ടിക്ക് ഒരു മുതൽക്കൂട് തന്നെയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.