കാലാവസ്ഥ വ്യതിയാനം തുടർന്നാൽ വൻ സാമ്പത്തിക പ്രതിസന്ധി

ന്യൂഡൽഹി: കാലാവസ്ഥ വ്യതിയാനം രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉൽപാദനത്തെയും (ജി.ഡി.പി) സാരമായി ബാധിക്കുമെന്ന് പഠനം. 2070ഓടെ ഏഷ്യ-പസഫിക് മേഖലയിലെ ജി.ഡി.പിയിൽ 16.9 ശതമാനം കുറവുണ്ടായേക്കും. ഇന്ത്യയിലിത് 24.7 ശതമാനമാകുമെന്നും ‘എ.ഡി.ബി’യുടെ ‘ഏഷ്യ-പസഫിക് കാലാവസ്ഥ റിപ്പോർട്ടി’ൽ പറയുന്നു.

കടൽനിരപ്പ് ഉയരുന്നതും തൊഴിൽ കാര്യക്ഷമത കുറയുന്നതും കാര്യമായ നഷ്ടങ്ങൾക്ക് കാരണമാകും. താഴ്ന്ന വരുമാനമുള്ള, ഭദ്രതയില്ലാത്ത സമ്പദ്‍വ്യവസ്ഥകളെയാണ് ഏറ്റവും ഗുരുതരമായി ബാധിക്കുക. കാലാവസ്ഥ മാറ്റം ഗുരുതരമായി തുടർന്നാൽ മേഖലയിലെ 300 ദശലക്ഷം പേരെയെങ്കിലും അതിന്റെ ദുരിതങ്ങൾ ബാധിക്കും.

കാലാവസ്ഥ മാറ്റം മൂലം മേഖലയിൽ ചുഴലിക്കാറ്റുകളും ഉഷ്ണതരംഗവും പ്രളയം പോലുള്ള ദുരന്തങ്ങളും ഏറി. ഇത് മുമ്പില്ലാത്ത വിധത്തിലുള്ള സാമ്പത്തിക പ്രതിസന്ധികൾക്കും ദുരിതങ്ങൾക്കും കാരണമായി. വിവിധ രാജ്യങ്ങളും ഏജൻസികളും സംയുക്തമായി വിഷയം നേരിടാൻ തീരുമാനിച്ചില്ലെങ്കിൽ ഗുരുതര സംഭവങ്ങളാണ് മേഖലയിലുണ്ടാവുക. ഹരിതവാതക ബഹിർഗമനത്തോത് കുറക്കൽ ഉൾപ്പെടെ കാര്യങ്ങളും ഇതിനായുള്ള നയം മാറ്റവുമാണ് റിപ്പോർട്ട് പരിഹാരമായി മുന്നോട്ടുവെക്കുന്നത്.

Tags:    
News Summary - Massive economic crisis if climate change continues

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.