അപകടത്തിന്‍റെ സി.സി.ടി.വി ദൃശ്യങ്ങൾ

ആന്ധ്രപ്രദേശിലെ ഏലൂരിൽ പടക്കം പൊട്ടിത്തെറിച്ച് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം; ആറ് പേർക്ക് പരിക്ക്

അമരാവതി: ആന്ധ്രപ്രദേശിലെ ഏലൂർ ജില്ലയിൽ ദീപാവലി ദിനത്തിൽ നാടൻ പടക്കം പൊട്ടിത്തെറിച്ച് ഒരു മരണം.  സംഭവത്തിൽ ആറ് പേർക്ക് പരിക്കേറ്റു. സ്‌ഫോടക വസ്തുക്കളുമായി ഇരുചക്ര വാഹനം ഓടിച്ച സുധാകർ എന്നയാളാണ് മരിച്ചത്. പരിക്കേറ്റ ആറ് പേരെ ആശുപത്രിയിലേക്ക് മാറ്റി. ഇതിൽ രണ്ട് പേരുടെ നില ഗുരുതരമാണ്.

ദീപാവലി സ്പെഷ്യൽ പടക്കങ്ങൾ കൊണ്ടുപോകുന്നതിനിടെ ബൈക്ക് റോഡിലെ കുഴിയിലേക്ക് ഇടിച്ചിറങ്ങിയതിനെ തുടർന്നാണ് പടക്കം പൊട്ടിത്തെറിച്ചത്. റോഡരികിൽ നിൽക്കുകയായിരുന്ന ആറ് പേർക്ക് സാരമായി പരിക്കേറ്റു. സ്‌ഫോടനത്തെ തുടർന്ന് പ്രദേശത്ത് മുഴുവൻ പുക നിറഞ്ഞിരുന്നു. പുക ഒതുങ്ങിയതിന് ശേഷമാണ് ആളുകളെ പുറത്തെടുത്ത് ആശുപത്രിയിലേക്ക് മാറ്റിയത്.

വെള്ള സ്‌കൂട്ടറിൽ രണ്ട് പേർ ഇടുങ്ങിയ തെരുവിലൂടെ വേഗത്തിൽ ഓടിക്കുന്നത് സി.സി.ടി.വി ദൃശ്യങ്ങളിൽ വ്യക്തമാണ്. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുകയാണ്. 

Tags:    
News Summary - One dead, six injured in firecracker explosion

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.