മുംബൈ: കോൺഗ്രസ് അധ്യക്ഷ സോണിയാഗാന്ധി യിൽ നിന്നും യു.പി.എ അധ്യക്ഷ പദവി ഏറ്റെടുക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി എൻ.സി.പി അധ്യക്ഷൻ ശരദ് പവാർ. കർഷക സമരത്തിനിടെ പവാർ ഡൽഹിയിൽ ചെന്ന് പ്രതിപക്ഷ പാർട്ടി നേതാക്കളുമായി കൂടിക്കാഴ്ച നടത്താനിരിക്കെ അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു.
ബിജെപിക്കെതിരെ ശക്തമായ ബദലാകണമെങ്കിൽ പ്രതിപക്ഷ പാർട്ടികൾ യുപിഎയിൽ ഒന്നിക്കണമെന്നും ശരദ് പവാർ എല്ലാവർക്കും സ്വീകാര്യനാണെന്നും ശിവസേന മുഖപത്രം കഴിഞ്ഞ ദിവസം മുഖപ്രസംഗവും എഴുതി. ദേശീയതലത്തിൽ വലിയ പങ്കുവഹിക്കാൻ പവാർ കരുത്തനാണെന്നും രാഷ്ട്രീയത്തിൽ എന്ത് അത്ഭുതവും സംഭവിക്കാമെന്നും ശിവസേന നേതാവ് സഞ്ജയ് റാവത്തും പ്രസ്താവനയിറക്കി.
എന്നാൽ, യുപിഎ അധ്യക്ഷനാവാൻ തനിക്ക് സമയമോ താൽപര്യമോ ഇല്ലെന്ന് 'ന്യൂസ് 18' ന് നൽകിയ അഭിമുഖത്തിൽ പാവാർ പറഞ്ഞു. അധ്യക്ഷപദവിയുമായി ബന്ധപ്പെട്ട് യുപിഎ ഘടക കക്ഷികൾക്കിടയിൽ ചർച്ച നടന്നിട്ടില്ലെന്ന് എൻസിപി വക്താവ് മഹേഷ് തപാസെയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.