ഗൂഡല്ലൂർ: ലക്ഷങ്ങൾ വിലമതിക്കുന്ന ആനക്കൊമ്പുകളും പുലിനഖങ്ങളും മാൻകൊമ്പുകളും ദഹിപ്പിച്ചു. ഗൂഡല്ലൂർ ഫോറസ്റ്റ് ഡിവിഷനുകീഴിലെ റേഞ്ചുകളിൽ സൂക്ഷിച്ചിരുന്ന പിടിയാനകളുടെ 22 ചുള്ളിക്കൊമ്പ്, 16 പുലിനഖം, 4 പല്ല്, 39 മാൻകൊമ്പ്, ഒരു ജോഡി വലിയ മാൻകൊമ്പ് എന്നിവയാണ് ദഹിപ്പിച്ചത്.
മാക്കമൂല ഡി എഫ് ഓഫിസ് പരിസരത്ത് വെച്ചാണ് അഗ്നിക്കിരയാക്കിയത്. ഡി എഫ് ഒ ഓംകാർ, സന്നദ്ധ സംഘടന പ്രതിനിധികൾ, ഡിവിഷൻ റേഞ്ചർമാർ ഉൾപ്പെടെയുള്ളവരുടെ സാന്നിധ്യത്തിലാണ് ഇവ അഗ്നിക്കിരയാക്കിയത്.
2014ന് ശേഷം ശേഖരിച്ച ആന, കടുവ, പുലി എന്നിവയുടെ കൊമ്പും നഖങ്ങളും മാനുകളുടെ കൊമ്പുകളും ഗൂഡല്ലൂർ, നാടുകാണി, ദേവാല റേഞ്ചുകളിൽ സൂക്ഷിച്ചിരുന്നു. ഇവയാണ് ബുധനാഴ്ച അഗ്നിക്കിരയാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.