മുംബൈ: 200 കോടിയുടെ തട്ടിപ്പുകേസിൽ ബോളിവുഡ് നടി ജാക്വിലിൻ ഫെർണാണ്ടസിനെ ഇ.ഡി വീണ്ടും ചോദ്യം ചെയ്യും. രണ്ടാം തവണയാണ് നടിയെ ഇ.ഡി ചോദ്യം ചെയ്യാൻ വിളിപ്പിക്കുന്നത്.
സുകേഷ് ചന്ദ്രശേഖർ എന്നയാളാണ് കേസിലെ മുഖ്യപ്രതി. ഫാർമസ്യൂട്ടിക്കൽ കമ്പനിയായ റാൻബാക്‌സിയുടെ പ്രൊമോട്ടർമാരായ ശിവിന്ദർ സിങ്, മൽവീന്ദർ സിങ് എന്നിവരുടെ കുടുംബത്തിൽ നിന്നാണ് സുകേഷ് ചന്ദ്രശേഖർ 200 കോടി തട്ടിയെടുത്തത്. ലീന മരിയ പോളിന്‍റെ ഭർത്താവായ സുകേഷ് ആഡംബര ജീവിതമാണ് നയിച്ചിരുന്നത്. 16 ലക്ഷ്വറി കാറുകളും കടലിനോട് അഭിമുഖമായ ബീച്ച് ബംഗ്ലാവും ഈയിടെ അന്വേഷണ സംഘം കണ്ടു കെട്ടിയിരുന്നു. പലിയടങ്ങളിലും ഇയാൾക്കെതിരെ വഞ്ചന കേസുകളുണ്ട്.
36കാരിയായ നടി ജാക്വിലിനെയും ഇയാൾ പറ്റിച്ചതായാണ് സൂചന. കേസിന്റെ ഭാഗമായി കഴിഞ്ഞ മാസം നടിയെ 5 മണിക്കൂറോളം ഇഡി ചോദ്യം ചെയ്തു. ക്രിമിനൽ ഗൂഢാലോചന, വഞ്ചന എന്നീ കേസുകളാണ് സുകേഷിനെതിരെ ഇഡി ചുമത്തിയിരിക്കുന്നത്. കഴിഞ്ഞ ഓഗസ്റ്റ് 24ന് ഇയാളുടെ ചെന്നൈയിലെ ബംഗ്ലാവ്, 82.5 ലക്ഷം രൂപ, ആഡംബര കാറുകൾ എന്നിവ ഇ.ഡി പിടിച്ചെടുത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.