ന്യൂഡൽഹി: നിരവധി സ്േഫാടനക്കേസുകളിൽ പ്രതിചേർക്കപ്പെട്ട ആർ.എസ്.എസ് നേതാവ് ഇന്ദ്രേഷ് കുമാർ പെങ്കടുത്ത നോമ്പുതുറക്കെതിരെ ജാമിഅ മില്ലിയ ഇസ്ലാമിയ സർവകലാശാലയിൽ വിദ്യാർഥികളുടെ പ്രതിഷേധം. സർവകലാശാലക്ക് പുറത്ത് രാത്രി വൈകിയും പ്രതിഷേധം തുടർന്നു.
ആർ.എസ്.എസ് വിദ്യാർഥി വിഭാഗമായ രാഷ്ട്രീയ സ്റ്റുഡൻറ്സ് മഞ്ച് സർവകലാശാലയിൽ സംഘടിപ്പിച്ച നോമ്പുതുറയിലാണ് മക്ക മസ്ജിദ്, സംഝോത എക്സ്പ്രസ്, മാലേഗാവ് തുടങ്ങിയ സ്ഫോടനക്കേസുകളിൽ പ്രതിചേർക്കപ്പെട്ട ഇന്ദ്രേഷ് കുമാറടക്കം നിരവധി ആർ.എസ്.എസ് നേതാക്കൾ പെങ്കടുത്തത്. ജാമിഅ വൈസ്ചാൻസലർ തലത് അസദും പെങ്കടുത്തു. ഒരു സംഘടനക്കും വേദി നൽകാത്ത സർവകലാശാല ആർ.എസ്.എസിന് അനുവദിച്ചതിലും ഇന്ദ്രേഷ് കുമാറിനെ ജാമിഅയിൽ പ്രവേശിപ്പിച്ചതിനുമെതിരെയാണ് പ്രതിഷേധം.
വിദ്യാർഥികൾക്കു നേരെ പൊലീസ് ലാത്തിച്ചാർജ് നടത്തി. വിദ്യാർഥികൾ പ്രധാന കവാടവും റോഡും ഉപരോധിച്ച് സമാന്തര നോമ്പുതുറ നടത്തി. പ്രതിഷേധിച്ചവരിൽ ചിലരെ പൊലീസ് പിടിച്ചുകൊണ്ടുപോയി. ഇവരെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് വിദ്യാർഥികൾ രാത്രി വൈകിയും റോഡ് ഉപേരാധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.