വിദ്യാർഥികളോട് വീടുകളിലേക്ക് മടങ്ങാൻ ആവശ്യപ്പെട്ട്  ജാമിഅ മില്ലിയ

ന്യൂഡൽഹി: ഹോസ്റ്റലുകളിൽ കുടങ്ങിയ വിദ്യാർഥികളോട് വീടുകളിലേക്ക് മടങ്ങാൻ ജാമിഅ മില്ലിയ സർവകലാശാല ആവശ്യപ്പെട്ടു. കോവിഡ് 19 വ്യാപനത്തെ തുടർന്ന് ഏർപ്പെടുത്തിയ ലോക്ഡൗണിൽ ആഭ്യന്തര മന്ത്രാലയം ഇളവുകൾ പ്രഖ്യാപിച്ചതിനെ തുടർന്നാണ് വിദ്യാർഥികളോട് ഹോസ്റ്റൽ ഒഴിയാൻ സർവകലാശാല നിർദേശിച്ചത്.

 

കോവിഡ് വ്യാപനത്തെ തുടർന്ന് സർവകലാശാല അടച്ചിട്ടിരിക്കുകാണ്. ആഗസ്റ്റിൽ ക്ലാസുകൾ പുനരാരംഭിക്കാനാണ് തീരുമാനം. പുതിയ അക്കാദമിക് സെഷൻ സെപ്റ്റംബർ മുതൽ ആരംഭിക്കും. ജൂലൈയിൽ നടക്കേണ്ട പരീക്ഷകൾ സംബന്ധിച്ച് പിന്നീട് അറിയിക്കുമെന്നും സർവകലാശാല അറിയിച്ചു.

Tags:    
News Summary - Jamia Millia Islamia Asks Hostellers to Vacate Rooms and Return Home-world news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.