ശ്രീനഗർ: ജമ്മു–കശ്മീരിൽ ഭൂമി വാങ്ങാൻ പുറത്തുനിന്നുള്ളവർക്കും അനുമതി നൽകുന്ന കേന്ദ്ര വിജ്ഞാപനത്തിനെതിരെ മിർവാഇസ് ഉമർ ഫാറൂഖ് നയിക്കുന്ന ഹുർറിയത് കോൺഫറൻസ് ആഹ്വാനം ചെയ്ത ബന്ദിൽ താഴ്വരയിലെ സാധാരണ ജനജീവിതം തടസ്സപ്പെട്ടു. കടകളും പെട്രോൾ പമ്പുകളും വ്യാപാര സ്ഥാപനങ്ങളും അടഞ്ഞുകിടന്നു. അങ്ങിങ്ങ് സ്വകാര്യ വാഹനങ്ങളും ഓട്ടോറിക്ഷകളും നിരത്തിലിറങ്ങിയെങ്കിലും റോഡുകൾ വിജനമായിരുന്നു. അക്രമസംഭവങ്ങൾ ഒഴിവാക്കാൻ പ്രധാന കേന്ദ്രങ്ങളിൽ കൂടുതൽ സുരക്ഷസേനയെ വിന്യസിച്ചിരുന്നു.
നിരവധി നിയമങ്ങൾ ഭേദഗതി ചെയ്ത് കഴിഞ്ഞ ചൊവ്വാഴ്ചയാണ് കേന്ദ്രം രാജ്യത്തിെൻറ ഏത് ഭാഗത്തുള്ളവർക്കും കശ്മീരിൽ ഭൂമി വാങ്ങാമെന്ന നിയമം കൊണ്ടുവന്നത്. ബുധനാഴ്ച ഹുർറിയത് ബന്ദിന് ആഹ്വാനം ചെയ്തു. ന്യൂനപക്ഷങ്ങളുടെ അടയാളങ്ങൾപോലും നശിപ്പിക്കുകയെന്നതാണ് കേന്ദ്ര ലക്ഷ്യമെന്ന് ഹുർറിയത് പ്രസ്താവനയിൽ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.