ജമ്മു കശ്മീരിനെ കൂടാതെ പ്രത്യേക പദവിയുള്ള 11 സംസ്​ഥാനങ്ങൾ

ജമ്മു കശ്മീർ മാത്രമല്ല ഇന്ത്യയിൽ പ്രത്യേക പദവിയുള്ള ഏക സംസ്ഥാനം. ഭരണഘടനയുടെ 371, 371 എ മുതൽ 371 എച്ച് വരെയും 371 ജെ എന്ന ീ അനുഛേദങ്ങൾ പ്രകാരം 11 സംസ്ഥാനങ്ങൾക്ക് പ്രത്യേക പരിരക്ഷയുണ്ട്. അതാത് പ്രദേശങ്ങളിലെ സവിശേഷ സാമൂഹിക സാമ്പത്തിക സാഹചര്യങ്ങൾ പരിഗണിച്ചാണ് ഈ പ്രത്യേക പദവികൾ ഭരണഘടന വ്യവസ്ഥ ചെയ്തിരിക്കുന്നത്.

371 - മഹാരാഷ്ട്ര, ഗുജറാത്ത്
മഹാരാഷ്ട്രയിലെ വിദർഭ, മറാത്ത് വാഡ അടക്കമുള്ള മേഖലകൾക്കും ഗുജറാത്തിലെ സൗരാഷ്ട്ര, കച്ച് മേഖലകൾക്കും വികസന ത്തിനായി പ്രത്യേക വികസന ബോർഡുകൾ സ്ഥാപിക്കണം. ഈ ബോർഡുകളെ പ്രവർത്തനം സംബന്ധിച്ചു വാർഷിക റിപ്പോർട്ട് നിയമസഭയിൽ സഭയിൽ സമർപ്പിക്കണം. മേൽ സൂചിപ്പിച്ച പ്രദേശങ്ങൾക്ക്് ആവിശ്യമായ വികസന ഫണ്ട് അനുവദിക്കുക, അവിടത്തെ ജനങ്ങൾക്ക് സ ംസ്ഥാന സർവീസിൽ ആവശ്യമായ അവസരങ്ങൾ ഉറപ്പു വരുത്തുക, സങ്കേതിക വിദ്യാഭ്യാസത്തിലും വൊക്കേഷണൽ ട്രൈയ്നിങ്ങിലും ആവശ ്യമായ അവസരങ്ങൾ ഒരുക്കുവാനുള്ള നടപടികൾ സ്വീകരിക്കുക തുടങ്ങിയ കാര്യങ്ങൾക്ക് സംസ്ഥാന ഗവർണമാരെ ഉത്തരവാദിത്വം ഏ ൽപ്പിക്കാൻ 371ാം അനുഛേദം രാഷ്ട്രപതിക്കു അധികാരം നൽകി.

371 എ - നാഗാലാൻഡ്
നാഗകളുടെ മതപരവും സാമൂഹികവുമായ കാര്യങ്ങളിലും അവർ വർഷങ്ങളായി തുടർന്നു പോരുന്ന ആചാരാനുഷ്ടാന നിയമങ്ങളിലും ആചാര നിയമങ്ങൾക്ക് അനുസൃതമായ സിവിൽ ക്രിമിനൽ കോടതി നടപടികളുടെ നടത്തിപ്പിലും ഭൂമിയുടെയും വിഭവങ്ങളുടെയും ഉടമസ്ഥത, കൈമാറ്റം എന്നീ കാര്യങ്ങളിലും നാഗലാൻഡ് നിയമസഭ തീരുമാനിക്കുന്നത് വരെ പാർലമെന്‍റ് പാസ്സാക്കുന്ന നിയമങ്ങൾ നാഗലാൻഡിനു ബാധകമല്ല.

ആഭ്യന്തര പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട ക്രമസാമാധാന വിഷയങ്ങളിൽ ഗവർണർക്ക് സവിശേഷമായ ഉത്തരവാദിത്വവും അധികാരവും. ട്യൂൻസാങ് മേഖലക്ക് മാത്രമായി പ്രത്യേക കൗൺസിൽ രൂപീകരിക്കണം. ഈ ജില്ലയിൽ നിയമസഭാ അംഗങ്ങളെ തെരഞ്ഞെടുക്കുന്നത് അടക്കമുള്ള അധികാരം ഈ കൗൺസിലിന് നൽകുന്നതു അടക്കമുള്ള വ്യവസ്ഥകളാണ് 371 A അനുഛേദം പറയുന്നത്.

371 ബി - അസം
അസമിലെ ഗോത്ര മേഖലയിൽ പ്രവർത്തിക്കുന്നതിനായി അവിടെ നിന്നുള്ള നിയമസഭാ സമാജികരെ ഉൾപ്പെടുത്തി പ്രത്യേക സമിതി രൂപീകരിക്കാനും അവർക്ക് സുരക്ഷ ഉറപ്പു വരുത്താൻ ഗവർണറെ ചുമതലപെടുത്താനുമുള്ള വ്യവസ്ഥ 371 B വ്യവസ്ഥ ചെയ്യുന്നു.

371 സി - മണിപ്പൂർ
അസമിലേതിനു സമാനമായി മണിപ്പൂരിലെ മലയോര മേഖലകൾക്കായി പ്രത്യേക സമിതി.

371 ഡി, ഇ - ആന്ധ്രപ്രദേശ്
പൊതുമേഖലയിലെ ജോലികളിലും വിദ്യാഭ്യാസത്തിലും സംസ്ഥാനത്തിന്‍റെ വിവിധ മേഖകളിലെ ജനങ്ങൾക്ക് അവസരങ്ങളും തുല്യതയും ഉറപ്പു വരുത്തുന്നതിന് ആവശ്യമായ വിവിധ നടപടികൾക്ക് പ്രസിഡന്‍റിനെ അധികാരപ്പെടുത്തുന്ന വ്യവസ്ഥ. ഇത്തരം വിഷയങ്ങളിലെ പരാതികൾ പരിഹരിക്കുന്നതിനായി പ്രത്യേക ട്രൈബ്യൂണൽ. ട്രൈബ്യൂണലിന്‍റെ തീരുമാനങ്ങളിൽ ഇടപെടാൻ സുപ്രീംകോടതിക്കു മാത്രം അധികാരം. സംസ്ഥാനത്തു യൂണിവേഴ്‌സിറ്റി സ്ഥാപിക്കാൻ പാർലമെന്‍റിനു പ്രത്യേക അധികാരം നൽകുന്ന വ്യവസ്ഥയാണ് 371 ഇ.

371 എഫ് - സിക്കിം
സിക്കിമിലെ നിയമസഭാ ലോകസഭാ പ്രാതിനിധ്യത്തിനു പ്രത്യേക വ്യവസ്ഥകൾ. വിവിധ ജനവിഭാഗങ്ങളുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനു അവരുടെ പ്രതിനിധികളെ സിക്കിം അഡ്മിനിസ്‌ട്രേറ്റീവ് അസംബ്ലിയിൽ ഉൾപ്പെടുത്താൻ പാർലമെന്‍റിനു ആവശ്യമായ സീറ്റുകൾ സൃഷ്ടിക്കാം. സിക്കിമിലെ സാമാധാനവും സുസ്ഥിരതയും ഉറപ്പുവരുത്തുന്നതിന് ഗവർണക്കു പ്രത്യേക അധികാരം.

371 ജി - മിസോറാം
നിയമസഭ‍യിൽ 40ൽ കൂടുതൽ അംഗങ്ങളുണ്ടാവണമെന്ന് പ്രത്യേക വ്യവസ്ഥ. ആചാരാനുഷ്ടാന നിയമങ്ങളുമായി ബന്ധപ്പെട്ട് നാഗലാൻഡിനുള്ള സമാനമായ അവകാശങ്ങൾ മിസോറാമിനുണ്ട്. അത്തരം കാര്യങ്ങളിൽ പാർലമെന്‍റ് പാസ്സാക്കുന്ന നിയമങ്ങൾ സംസ്ഥാന നിയമസഭ അംഗീകരിച്ചാൽ മാത്രമേ സംസ്ഥാനത്തിന് ബാധകമാവൂ.

371 എച്ച് - അരുണാചൽ പ്രദേശ്
നിയമസഭയിൽ ചുരുങ്ങിയത് 30 അംഗങ്ങളുണ്ടാവണമെന്ന് നിഷ്‌കർക്ഷിക്കുന്നതും ഗവർണക്ക് പ്രത്യേക അധികാരങ്ങൾ നൽകാൻ പ്രസിഡന്‍റിനെ അധികാരപ്പെടുത്തുന്നതുമായ വ്യവസ്ഥകൾ.

371 ജെ - 2012ലെ ഭരണഘടനാ ഭേദഗതിയിലൂടെ ഹൈദരാബാദ് - കർണാടക റീജിയണുകളിലായി ആറു പിന്നാക്ക ജില്ലകൾക്ക് പ്രത്യേക പദവിയും വികസന ബോർഡും ഫണ്ടും പ്രദേശിക സംവരണവും വ്യവസ്ഥ ചെയ്യുന്നു.

371 എ മുതൽ ജെ വരെയുള്ള വ്യവസ്ഥകൾ പിന്നീടു പാർലമെന്‍റ് ഭരണഘടനാ ഭേദഗതികളിലൂടെ കൊണ്ടു വന്നതാണ്. എന്നാൽ, 370, 371 അനുഛേദങ്ങൾ 1950 ജനുവരി 26ന് ഭരണഘടന അംഗീകരിക്കുമ്പോൾ തന്നെ അതിൽ ഉൾപ്പെട്ടിട്ടുള്ളതാണ്.


Tags:    
News Summary - Jammu and Kashmir: Special Powers States in India -Hindi News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.