ജമ്മു: ജമ്മു-കിശ്ത്വാർ ദേശീയപാതയിൽ സൈന്യവും തീവ്രവാദികളും തമ്മിലുണ്ടായ ഏറ്റുമു ട്ടലിൽ സൈനികനും ഹിസ്ബുൽ മുജാഹിദ്ദീൻ കമാൻഡറടക്കം നാല് തീവ്രവാദികളും കൊല്ലപ് പെട്ടു. ബതോട്ട് ഭാഗത്തെ മാർക്കറ്റിന് സമീപത്തെ വീട്ടിൽ തമ്പടിച്ച തീവ്രവാദികളെ തു രത്താൻ സൈന്യം നടത്തിയ ഒമ്പതു മണിക്കൂർ നീണ്ട ഓപറേഷനിടെയാണ് സൈനികന് ജീവഹാനിയുണ്ടായത്. മരിച്ച സൈനികൻ ജയ്സാൽമീർ സ്വദേശി നായിക് രാജിന്ദർ സിങ് ആണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. സൈനികരുടെ വെടിവെപ്പിൽ ഹിസ്ബുൽ മുജാഹിദ്ദീൻ നേതാവ് ഉസാമ, സഹായികളായ ശഹീദ്, ഫാറൂഖ് എന്നിവരാണ് കൊല്ലപ്പെട്ടത്.
മുതിർന്ന ബി.ജെ.പി - ആർ.എസ്.എസ് നേതാവ് അനിൽ പരിഹാർ, സഹോദരൻ അജിത് പരിഹാർ എന്നിവരെ 2018 നവംബറിലും ആർ.എസ്.എസ് നേതാവ് ചന്ദർകാന്ത് ശർമയെയും സഹായിയെയും ഏപ്രിൽ ഒമ്പതിനും കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ഉസാമയെന്ന് ആർമി പി.ആർ.ഒ അറിയിച്ചു. അതിനിടെ, ഗന്ദർബാൾ ജില്ലയിലെ ത്രുംഗാൽ ഭാഗത്ത് നടന്ന മറ്റൊരു ഏറ്റുമുട്ടലിൽ തീവ്രവാദിയും കൊല്ലപ്പെട്ടു. ഇയാളെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് സൈനികവൃത്തങ്ങൾ പറഞ്ഞു.
ശനിയാഴ്ച രാവിലെ അഞ്ചു പേരടങ്ങുന്ന തീവ്രവാദി സംഘം ബതോട്ട് മാർക്കറ്റിൽ തമ്പടിച്ചെന്ന വിവരത്തിെൻറ അടിസ്ഥാനത്തിലായിരുന്നു സൈനിക നടപടി. ഇവർക്കായി ദ്രുതകർമ സേന നടത്തിയ തിരച്ചിലിനിടെ വെടിവെപ്പുണ്ടായി.
സമീപത്തെ വീട്ടിൽ കയറി ഒളിച്ച തീവ്രവാദികളെ പിടികൂടാൻ സൈനികർ വീടു വളഞ്ഞു. അതിനിടെ, വീട്ടുടമ വിജയകുമാറിനെ ബന്ദിയാക്കിയശേഷം കുടുംബാംഗങ്ങളെ തീവ്രവാദികൾ പുറത്തുകടക്കാൻ അനുവദിച്ചു. വിജയകുമാറിനെ പിന്നീട് സൈനികർ രക്ഷിച്ചു.
കൂടുതൽ തീവ്രവാദികൾ തമ്പടിച്ചിട്ടുണ്ടെന്ന വിവരത്തിെൻറ അടിസ്ഥാനത്തിൽ മേഖലയിൽ സൈനിക നടപടി തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.