ബിഹാറിൽ ജനതാദൾ രാഷ്​ട്രവാദി പാർട്ടി സ്​ഥാനാർഥി തെരഞ്ഞെടുപ്പ്​ പ്രചാരണങ്ങൾക്കിടെ വെടിയേറ്റ്​ മരിച്ചു

പട്​ന: ബിഹാറിൽ നടക്കാൻ പോകുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ ജനതാദൾ രാഷ്​ട്രവാദി പാർട്ടി സ്​ഥാനാർഥിയായി ജനവിധി തേടുന്ന ശ്രീനാരായൺ സിങ്​ വെടിയേറ്റ്​ മരിച്ചു.

ഷിയോഹര്‍ ജില്ലയിലെ ഹാത്സര്‍ ഗ്രാമത്തില്‍ ശനിയാഴ്ചയാണ് സംഭവം. തെരഞ്ഞെടുപ്പ്​ പ്രചാരണങ്ങൾക്കിടെയാണ്​ കൊലപാതകം. സംഭവവുമായി ബന്ധപ്പെട്ട്​ രണ്ട്​ പേർ പിടിയിലായിട്ടുണ്ട്​.

ആറ്​ പേർ അടങ്ങുന്ന സംഘമാണ്​ കൃത്യം നിർവഹിച്ചതെന്ന്​ പൊലീസ്​ സൂചന നൽകി. മറ്റ്​ പ്രതികളെ പിടികൂടുന്നതിനായി അന്വേഷണം പുരോഗമിക്കുകയാണെന്ന്​ പൂർണാഹിയ സബ്​ ഡിവിഷനൽ പൊലീസ്​ ഓഫിസർ രാകേഷ്​ കുമാർ പറഞ്ഞു. വെടിയേറ്റ ശ്രീനാരായൺ സിങ്ങി​െൻറ ഏതാനും അനുയായികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.