ശ്രീനഗർ: ജമ്മുകശ്മീരിൽ സൈന്യവും തീവ്രവാദികളും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു സൈനികന് പരിക്ക്. സെന്യവും ജ െയ്ശെ മുഹമ്മദ് ഭീകരരും തമ്മിൽ കശ്മീരിലെ ത്രാലിലാണ് ഏറ്റുമുട്ടലുണ്ടായത്. പരിക്കേറ്റ സൈനികനെ ആർമി ഹോസ് പിറ്റലിൽ പ്രവേശിപ്പിച്ചു.
മൂന്ന് തീവ്രവാദികളെ സൈന്യം തടഞ്ഞുവെച്ചിരിക്കുകയാണെന്ന റിപ്പോർട്ടുകളുണ്ട്. ക്വാരി യാസിർ, ബുർഹാൻ ഷെയ്ഖ് എന്നിവരാണ് സൈന്യത്തിെൻറ പിടിയിലുള്ളത്.
പുൽവാമ ജില്ലയിൽ രണ്ട് ഗുജ്ജാർ സമുദായക്കാരെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് യാസിർ. സൈന്യവും തീവ്രവാദികളും തമ്മിലുള്ള ഏറ്റുമുട്ടൽ ഇപ്പോഴും തുടരുകയാെണന്നാണ് റിപ്പോർട്ടുകൾ.
അതേസമയം, ജമ്മു-കശ്മീരിലെ പുൽവാമ ജില്ലയിലും സുരക്ഷ സേനയും തീവ്രവാദികളും തമ്മിൽ രൂക്ഷ ഏറ്റുമുട്ടലുണ്ടായി. ശനിയാഴ്ച ജില്ലയിലെ ഹരി-പരി ഭാഗത്ത് തീവ്രവാദികൾ തമ്പടിച്ചിട്ടുണ്ടെന്ന വിവരത്തിെൻറ അടിസ്ഥാനത്തിൽ സേന തിരച്ചിൽ നടത്തുന്നതിനിടെ വെടിെവപ്പുണ്ടായി. സേന തിരിച്ചും വെടിവെച്ചു. ഏറ്റുമുട്ടൽ തുടരുന്നതിനാൽ കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.