ന്യൂഡൽഹി: ഝാർഖണ്ഡിലെ ഗോരക്ഷക കൊലക്കേസിൽ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയവർക്ക് കേന്ദ്രമന്ത്രി ജയന്ത് സിൻഹ സ്വീകരണം നൽകിയ നടപടിയെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ്.
ആൾക്കൂട്ട കൊലപാതകികളെ പൂജിക്കുന്നവരാണ് കേന്ദ്ര സർക്കാറെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കപിൽ സിബൽ ആരോപിച്ചു. എട്ടു ആൾക്കൂട്ട കൊലപാതകികൾക്ക് ജാമ്യം ലഭിച്ചപ്പോൾ കേന്ദ്ര മന്ത്രി ജയന്ത് സിൻഹയാണ് പൂമാലയിട്ട് സ്വീകരിച്ചത്.
ജൂൺ 29നാണ് ജീവപര്യന്തം തടവുശിക്ഷ ലഭിച്ച പ്രതികൾ പുറത്തിറങ്ങിയത്. ജയന്ത് സിൻഹയുടെ നടപടിക്കെതിരെ മുൻ ബി.ജെ.പി നേതാവുകൂടിയായ പിതാവ് യശ്വന്ത് സിൻഹയും രംഗത്തുവന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.