ഇന്ത്യയോട് ട്രംപിന് അനുകൂല നിലപാട് –എസ്. ജയശങ്കര്‍

 

യു.എസ് കോണ്‍ഗ്രസിലും ഭരണതലത്തിലും വിസ പ്രശ്നം ശക്തമായി ഉന്നയിച്ചിട്ടുണ്ടെന്ന് ഇന്ത്യയുടെ വാണിജ്യകാര്യ സെക്രട്ടറി റിത തിയോത്തിയ
വാഷിങ്ടണ്‍: ഇന്ത്യ-അമേരിക്ക ബന്ധത്തെ ട്രംപ് ഭരണകൂടം അനുകൂല മനോഭാവത്തോടെയാണ് കാണുന്നതെന്നും ഇതേരീതിയില്‍ സഖ്യം  മുന്നോട്ടുകൊണ്ടുപോകുന്നതില്‍ യു.എസ് അതീവ തല്‍പരരാണെന്നും വിദേശകാര്യ സെക്രട്ടറി എസ്. ജയശങ്കര്‍.

മുതിര്‍ന്ന കാബിനറ്റ് അംഗങ്ങളും ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചക്കുശേഷം ഇന്ത്യന്‍ വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബറാക്ക് ഒബാമ പ്രസിഡന്‍റായിരുന്നപ്പോള്‍ തുടക്കം കുറിച്ച ഇന്ത്യ- അമേരിക്ക തന്ത്രപ്രധാന-വാണിജ്യ ചര്‍ച്ച ഈ വര്‍ഷം അവസാനം നടക്കും.  ട്രംപ് ഭരണകൂടത്തിനു കീഴില്‍ ആദ്യമായി നടക്കാന്‍ പോകുന്ന ഈ കൂടിക്കാഴ്ചക്ക് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി റെക്സ് ടില്ളേഴ്സന്‍, വാണിജ്യ സെക്രട്ടറി വില്‍ബര്‍ റോസ് എന്നിവരുടെ സൗകര്യം കണക്കിലെടുത്ത് തീയതി തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം,  എച്ച് വണ്‍ ബി വിസ പ്രശ്നത്തിന് അമേരിക്ക അത്ര പ്രാധാന്യം കല്‍പിക്കുന്നില്ളെന്നും എന്നാല്‍,  ട്രംപ് ഭരണകൂടത്തിന്‍െറ പുതിയ കുടിയേറ്റ പരിഷ്കരണ നടപടികളുടെ ഭാഗമായി അതുള്‍പ്പെടുത്തുമെന്ന ഉറപ്പ് ലഭിച്ചതായും ഇന്ത്യയുടെ വാണിജ്യകാര്യ സെക്രട്ടറി റിത തിയോത്തിയ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു.  

എച്ച് വണ്‍ ബി വിസ എക്സിക്യൂട്ടിവ് ഉത്തരവിലൂടെ പൂര്‍ണമായും നിരോധിച്ചേക്കുമെന്നരീതിയില്‍ അമേരിക്കയില്‍ വ്യാപക ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് ഇതു സംബന്ധിച്ച അമേരിക്കയുടെ വിശദീകരണം.  ഇന്ത്യന്‍ ഐ.ടി മേഖലയുടെ സംഭാവനകള്‍ യു.എസ് അംഗീകരിക്കുന്നുണ്ട്. എന്നാല്‍,  കുടിയേറ്റവുമായി ബന്ധപ്പെട്ട മറ്റു  പ്രശ്നങ്ങള്‍ക്കാണ് ട്രംപ് ഭരണകൂടം പ്രാധാന്യം കല്‍പിക്കുന്നത്. യു.എസ് കോണ്‍ഗ്രസിലും ഭരണതലത്തിലും വിസ പ്രശ്നം ഇന്ത്യ ശക്തമായി ഉന്നയിച്ചിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.

Tags:    
News Summary - jayashankar statement on trump issue

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.