ബി.ജെ.പി 30 കോടി വാഗ്ദാനം ചെയ്‌തെന്ന് കര്‍ണാടകത്തിലെ ജെ.ഡി.എസ് എം.എൽ.എ

ബംഗളൂരു: പാര്‍ട്ടിയിൽ നിന്ന് രാജിവെക്കാന്‍ ബി.ജെ.പി 30 കോടി വാഗ്ദാനം ചെയ്‌തെന്ന വെളിപ്പെടുത്തലുമായി കർണാടകയി ലെ ജനതാദള്‍ (എസ്) നിയമസഭാംഗം കെ ശ്രീനിവാസ ഗൗഡ. മുന്‍കൂറായി തനിക്ക് അഞ്ച് കോടി രൂപ നല്‍കിയതായും അദ്ദേഹം പറഞ്ഞു.

ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ ബി.എസ് യെദ്യൂരപ്പ എം.എൽ.എമാരെ ചാക്കിട്ടുപിടിക്കാൻ ശ്രമിക്കുന്നുവെന്ന മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമിയുടെ പ്രസ്താവനക്ക് പിന്നാലെയാണ് ജെ.ഡി.എസ് എം.എൽ.എയുടെ വെളിപ്പെടുത്തൽ.

ബി.ജെ.പി നേതാക്കളായ സി.എൻ.അശ്വത്‌നാരായണൻ, എസ്.ആർ.വിശ്വനാഥ്, സി.പി.യോഗേശ്വര എന്നിവർ വീട്ടിലെത്തി ജെഡിഎസ്സിൽ നിന്നു രാജിവെക്കാൻ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ പാര്‍ട്ടിയോട് വിശ്വസ്തനാണെന്നും ഒരിക്കലും രാജിവെക്കില്ലെന്നും പറഞ്ഞ് പണം തിരികെ കൊണ്ടുപോകാന്‍ ബി.ജെ.പി നേതാക്കളോട് ആവശ്യപ്പെട്ടു. ഇക്കാര്യം എച്ച്ഡി കുമാരസ്വാമിയോട് പറയുകയും ചെയ്തു- ശ്രീനിവാസ ഗൗഡ വ്യക്തമാക്കി.


Tags:    
News Summary - JD(S) MLA Claims He Received Rs 5 cr Bribe From BJP-India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.