ഇസ്ലാമാബാദ്: ജയ്ശെ മുഹമ്മദ് മേധാവി മസ്ഉൗദ് അസ്ഹറിെൻറ സഹോദരനടക്കം, നിരേ ാധിത സംഘടന പ്രവർത്തകരായ 44 പേരെ പാകിസ്താൻ അറസ്റ്റ് ചെയ്തു. സ്വന്തം മണ്ണിൽ പ്രവ ർത്തിക്കുന്ന ഭീകരസംഘടനകൾക്കെതിരെ നടപടി വേണമെന്നും ഇവയുടെ സാമ്പത്തിക സ്രോതസ് സ് അടക്കണമെന്നുമുള്ള അന്താരാഷ്ട്ര സമൂഹത്തിെൻറ സമ്മർദത്തിെൻറ ഫലമായാണ് നടപടിയെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
മസ്ഉൗദ് അസ്ഹറിെൻറ സഹോദരൻ മുഫ്തി അബ്ദുറഉൗഫ്, മറ്റൊരു പ്രമുഖൻ ഹമ്മാദ് അസ്ഹർ എന്നിവർ അറസ്റ്റിലായവരിൽ ഉൾപ്പെടുന്നതായി ആഭ്യന്തര സഹമന്ത്രി ശഹരിയാർ ഖാൻ അഫ്രീദി ഇസ്ലാമാബാദിൽ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
പുൽവാമ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് കഴിഞ്ഞയാഴ്ച ഇന്ത്യ കൈമാറിയ തെളിവുരേഖകളിൽ മുഫ്തി അബ്ദുറഉൗഫിെൻറയും ഹമ്മാദിെൻറയും പേരുകളുണ്ടെന്ന് പറഞ്ഞ മന്ത്രി, പേക്ഷ നടപടിക്കു പിന്നിൽ സമ്മർദങ്ങളൊന്നും ഇല്ലെന്നും കൂട്ടിച്ചേർത്തു. മുഴുവൻ നിരോധിത സംഘടനകൾക്കുമെതിെര നടപടിയെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.
ഭീകരസംഘടനകൾക്കും വ്യക്തികൾക്കുമെതിരായ യു.എൻ ഉപരോധ നടപടികളുടെ ഭാഗമായി കഴിഞ്ഞ ദിവസം പാകിസ്താൻ ഇതുസംബന്ധിച്ച് നിയമം ആവിഷ്കരിച്ചിരുന്നു. രാജ്യത്ത് പ്രവർത്തിക്കുന്ന ഇത്തരം സംഘടനകളുടെ മുഴുവൻ ആസ്തിയും സർക്കാർ ഏറ്റെടുക്കുമെന്നടക്കമുള്ള നിർദേശങ്ങളാണ് നിയമത്തിലുള്ളതെന്ന് പാക് അധികൃതർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.