ന്യൂഡൽഹി: മൂന്നര മാസമായി ശമ്പളം നല്‍കാത്ത മാനേജ്മെൻറ് നടപടിക്കെതിരെ പ്രതിഷേധിച്ച് ജെറ്റ് എയര്‍വേയ്‌സ് ജ ീവനക്കാര്‍ രംഗത്ത്. പൈലറ്റുമാരും ഫ്ലൈറ്റ് അറ്റൻറർമാരും ഗ്രൗണ്ട് സ്റ്റാഫുകളും ഉള്‍പ്പെടെയുള്ളവരാണ് സമരം ചെയ്യുന്നത്. ശനിയാഴ്ച ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തില്‍ മൂന്നാം ടെര്‍മിനലില്‍ ജീവനക്കാര്‍ മൗനപ്രതിഷേധം സംഘടിപ്പിച്ചു.
കടുത്ത സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് അന്താരാഷ്ട്ര സര്‍വീസുകള്‍ തിങ്കളാഴ്ച്ച വരെ നിര്‍ത്തിവെച്ചിരിക്കുകയാണ് ജെറ്റ് എയര്‍വെയ്‌സ്. കൃത്യമായ മുന്നറിയിപ്പുകളില്ലാതെ സര്‍വീസ് നിര്‍ത്തിവെക്കുന്നതു മൂലം യാത്രക്കാരും വലയുന്നു. വെള്ളിയാഴ്ച്ച മുംബൈയിലും ജീവനക്കാര്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.