രാഹുൽ ഗാന്ധിക്ക് തിരിച്ചടി; മാനനഷ്ട കേസ് റദ്ദാക്കണമെന്ന ഹരജി തള്ളി

ന്യൂഡൽഹി: മാനനഷ്ടകേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി നൽകിയ ഹരജി തള്ളി ഝാർഖണ്ഡ് ഹൈകോടതി. ക്രിമിനൽ മാനനഷ്ടകേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് രാഹുൽ സമർപ്പിച്ച ഹരജിയാണ് തള്ളിയത്. അമിത് ഷായെ കൊലക്കേസ് പ്രതിയെന്ന് വിളിച്ചതിനെ തുടർന്നാണ് രാഹുലിനെതിരെ മാനനഷ്ട കേസെടുത്തത്.

ജസ്റ്റിസ് അംബുജനാഥാണ് രാഹുലിന്റെ ഹരജി പരിഗണിച്ചത്. കോൺഗ്രസ് നേതാവിനായി പിയുഷ് ചിത്തരേഷും ദീപാങ്കർ റായിയും കോടതിയിൽ ഹാജരായി. ഫെബ്രുവരി 16നാണ് രാഹുൽ ഗാന്ധിയുടെ റിട്ട് ഹരജി കോടതിയുടെ പരിഗണനക്ക് എത്തിയത്. കേസിൽ വാദം​കേട്ട കോടതി ഹരജി വിധിപറയാനായി മാറ്റുകയായിരുന്നു.

തെരഞ്ഞെടുപ്പ് പ്രസംഗത്തിന്റെ പേരിലാണ് രാഹുൽ ഗാന്ധിക്കെതിരെ കേസെടുത്തത്. 2018ൽ ചായിബാസയിൽ നടന്ന കോൺഗ്രസ് പരിപാടിയിലാണ് രാഹുൽ ഗാന്ധി അമിത് ഷാക്കെതിരെ പരാമർശം നടത്തിയത്. ബി.ജെ.പി നേതാവ് നവീൻ ജായാണ് രാഹുലിനെതിരെ ഹരജി സമർപ്പിച്ചത്.

Tags:    
News Summary - Jharkhand HC refuses to quash defamation case against Rahul Gandhi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.