ഭറൂച്ച്: മതം മാറ്റത്തിന് സർക്കാർ അനുമതിക്കായി ഗുജറാത്തിലെ ജിഗ്നേഷ് പട്ടേൽ കാത്തിരുന്നത് 14 മാസം. 32കാരനായ ഇദ്ദേഹം ഭറൂച്ചിൽ മാർക്കറ്റിങ് എക്സിക്യുട്ടിവ് ആയാണ് ജോലിചെയ്യുന്നത്. ഹൈകോടതി ഇടപെട്ടതോടെ കഴിഞ്ഞ ദിവസം ജില്ല കലക്ടർ അനുമതി നൽകുകയായിരുന്നു. ആറു വർഷമായി മുസ്ലിം മത വിശ്വാസപ്രകാരം ജീവിക്കുന്ന ജിഗ്നേഷ് പട്ടേൽ ഒരു വർഷത്തിലേറെയായി സർക്കാർ ഓഫിസുകൾ കയറിയിറങ്ങുകയാണ്. എല്ലാ വാതിലും അടച്ചേപ്പാഴാണ് ഹൈകോടതിയെ സമീപിച്ചത്.
ബി.ജെ.പി ഭരിക്കുന്ന ഗുജറാത്തിൽ 2008ലാണ് മതസ്വാതന്ത്ര്യ നിയമം നിലവിൽവന്നത്. 2019 നവംബർ 26നാണ് ജിഗ്നേഷ് കലക്ടർക്ക് അപേക്ഷ നൽകിയത്. 2015 മുതൽ നമസ്കരിക്കുകയും നോെമ്പടുക്കുകയും ചെയ്യുന്നുണ്ടെന്നും ആരുടെയെങ്കിലും സമ്മർദമോ പ്രലോഭനമോ ഇതിന് പിന്നിലില്ലെന്നും അദ്ദേഹം ഇതിൽ വ്യക്തമാക്കിയിരുന്നു.
ജിഗ്നേഷ് മുസ്ലിമാവുന്നതിൽ എതിർപ്പില്ലെന്ന മാതാവിെൻറയും സഹോദരിയുടെയും സത്യവാങ്മൂലവും അപേക്ഷയോടൊപ്പം നൽകി. 2020 ഫെബ്രുവരിയിൽ സബ്ഡിവിഷനൽ മജിസ്ട്രേറ്റും ഇദ്ദേഹത്തിന് അനുകൂലമായ റിപ്പോർട്ടാണ് നൽകിയത്. എന്നാൽ, കലക്ടറുടെ അന്തിമ അനുമതിക്കായി കാത്തിരിപ്പ് തുടർന്നു. ഇതോടെയാണ് കഴിഞ്ഞ വർഷം ഹൈകോടതിയെ സമീപിച്ചതെന്ന് ജിഗ്നേഷിെൻറ അഭിഭാഷകൻ ടി.എം. സയ്യാദ് 'മാധ്യമ'ത്തോട് പറഞ്ഞു. അപേക്ഷയിൽ നിയമപ്രകാരം എട്ടാഴ്ചക്കുള്ളിൽ നടപടിയെടുക്കണമെന്ന് കോടതി കലക്ടർക്ക് നിർദേശം നൽകി.
ഫെബ്രുവരി ഒന്നിനാണ് കലക്ടറുടെ അനുമതി ലഭിച്ചത്. എന്നാൽ, പൊലീസിെൻറ റിപ്പോർട്ട് ലഭിക്കാൻ വൈകിയതാണ് അനുമതി നീളാൻ കാരണമെന്ന് കലക്ടർ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.