കശ്​മീരിലെ സ്​കൂളുകളിൽ ഗീതയും രാമായണവും നിർബന്ധമാക്കണമെന്ന ഉത്തരവ്​ പിൻവലിച്ചു

ശ്രീനഗർ: ജമ്മു കശ്​മീരിലെ എല്ലാ സ്​കൂളുകളിലും കോളജുകളിലും പൊതു ലൈബ്രറികളിലും ഭഗവത്​ ഗീതയുടെയും രാമായണത്തി​​​െൻറയും പതിപ്പുകൾ സൂക്ഷിക്കണമെന്ന സർക്കാർ ഉത്തരവ്​ വിവാദമായതിനെ തുടർന്ന്​ പിൻവലിച്ചു. സ്​കൂൾ വിദ്യാഭ്യാസ വകുപ്പാണ്​ ഭഗവത്​ ഗീതയുടെയും രാമായണത്തി​​​െൻറയും ഉർദു പതിപ്പുകൾ ​വാങ്ങി പൊതുവിദ്യാലയങ്ങളിൽ ​െവക്കണമെന്ന ഉത്തരവിറക്കിയത്​. ഇൗ ഉത്തരവ്​ പിൻവലിക്കുന്നതായി ചീഫ്​ സെക്രട്ടറി അറിയിച്ചു.

ഒക്​ടോബർ നാലിനാണ്​ ഗീതയുടെയും രാമായണത്തി​​​െൻറയും ഉർദു പതിപ്പുകൾ ​വാങ്ങി ​വിദ്യാലയങ്ങളും കോളജുകളും ലൈബ്രറികളും സൂക്ഷിക്കണമെന്ന ഉത്തരവ്​ പുറത്തിറങ്ങിയത്​. ഇത്​ വൻവിവാദമായിരുന്നു.

സ്​കൂളുകളും കോളജുകളും സർക്കാർ ലൈബ്രറികളും തെരഞ്ഞെടുത്ത്​ ഹിന്ദു മതഗ്രന്ഥങ്ങൾ നിർബന്ധമാക്കുന്നത്​ എന്തുകൊണ്ടാണെന്നും കശ്​മീരിൽ ഭൂരിപക്ഷമുള്ള മറ്റു മതങ്ങൾ ഒഴിവാക്ക​െപ്പടുന്നുവെന്നും പ്രതിപക്ഷ നേതാവ്​ ഉമർ അബ്​ദുല്ല ആരോപിച്ചിരുന്നു.

68 ശതമാനം മുസ്​ലിംകളുള്ള സംസ്ഥാനത്താണ്​ പൊതുസ്ഥാപനങ്ങളിൽ ഹിന്ദ​​ു മതഗ്രന്ഥങ്ങൾ നിർബന്ധമാക്കുന്നതെന്നും ആരോപണമുയർന്നിരുന്നു.

Tags:    
News Summary - J&K Withdraws Order on Bhagavad Gita, Ramayana in Schools and Colleges- India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.