ന്യൂഡൽഹി: പ്രഫസർ എമെരിറ്റയായി തുടരണോ എന്ന് തീരുമാനമെടുക്കാൻ യോഗ്യത ഉൾപ്പെടെയുള്ള വ്യക്തിവിവരങ്ങൾ(സി.വി) സമർപ്പിക്കാൻ ചരിത്രകാരി റോമില ഥാപറിനോട് ജവഹർലാൽ നെഹ്റു സർവകലാശാല. കത്ത് ലഭിച്ച കാര്യം സ്ഥിരീകരിച്ച ഥാപർ തെൻറ പദവി ജീവിതാവസാനം വരെയുള്ള അംഗീകാരമാണെന്ന് വ്യക്തമാക്കി.
റോമില ഥാപറിനോട് സി.വി സമർപ്പിക്കാൻ ആവശ്യപ്പെട്ടത് രാഷ്ട്രീയ പ്രേരിതമാണെന്നും നിലവിലുള്ള ഭരണസമിതിയെ വിമർശിക്കുന്നവരെ അപമാനിക്കാനുള്ള മനഃപൂർവമായ ശ്രമമാണതെന്നും ജെ.എൻ.യു ടീച്ചേഴ്സ് അസോസിയേഷൻ ആരോപിച്ചു. ഥാപറിനോട് ജെ.എൻ.യു ക്ഷമാപണം നടത്തണമെന്നും അേസാസിയേഷൻ ആവശ്യപ്പെട്ടു.
അതേസമയം ടിച്ചേഴ്സ് അസോസിയേഷൻ ഉയർത്തിയ ആരോപണങ്ങൾ ജെ.എൻ.യു നിഷേധിച്ചു. പ്രഫസർ എമെരിറ്റസ് നിയമനത്തിൽ ഓർഡിനൻസ് അനുസരിച്ചാണ് പ്രവർത്തിച്ചതെന്ന് സർവകലാശാല വ്യക്തമാക്കി. ഓർഡിനൻസ് പ്രകാരം, 75 വയസ് കഴിഞ്ഞവർക്ക് അവർ സർവകലാശാലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കാൻ തായാറാേണാ എന്നും അവരുടെ സേവനം ലഭ്യമാവുമോ എന്നും അറിയാനായി കത്ത് നൽകേണ്ടതുണ്ട്. ഇൗ വിഭാഗത്തിൽപെട്ട എമെരിറ്റസിന് മാത്രമാണ് കത്ത് നൽകിയതെന്നും സർവകലാശാല വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.