ന്യൂഡൽഹി: ജെ.എൻ.യുവിനെതിരെ വിവാദ പരാമർശം നടത്തിയ കേന്ദ്ര പ്രതിരോധ മന്ത്രി നിർമല സീതാരാമന് മറുപടിയുമായി വിദ്യാർഥി യൂനിയൻ. റഫാൽ ഇടപാടുമായി ബന്ധപ്പെട്ടുള്ള വിവാദം വഴിതിരിച്ചുവിടാനാണ് മന്ത്രിയുടെ ശ്രമമെന്ന് പുതിയ പ്രസിഡൻറ് സായ് ബാലാജി പറഞ്ഞു.
അവർക്ക് എല്ലാ വിഷയങ്ങളും വഴിതിരിച്ചുവിടണം. തൊഴിലില്ലായ്മ, ജിയോ ഇൻസ്റ്റിറ്റ്യൂട്ടിന് ശ്രേഷ്ഠപദവി ഇവയൊന്നും ചർച്ചചെയ്യാൻ പാടില്ല. ദേശവിരുദ്ധം എന്നതുമാത്രം ചർച്ചയാക്കണം. അതിനുള്ള ശ്രമമാണ് മന്ത്രി നടത്തുന്നതെന്നും ബാലാജി പ്രതികരിച്ചു. മന്ത്രിയുടെ പ്രസ്താവന അവഗണിക്കുന്നതായി ജോയൻറ് സെക്രട്ടറി അമൃത ജയദീപ് പറഞ്ഞു.
കുറച്ചു വർഷങ്ങളായി ജെ.എൻ.യു ദേശവിരുദ്ധ ശക്തികളുടെ കേന്ദ്രമാണെന്നും വിദ്യാർഥി യൂനിയനിലടക്കം ദേശവിരുദ്ധ പ്രവർത്തനങ്ങളിൽ പെങ്കടുക്കുന്നവരുണ്ടെന്നുമായിരുന്നു മന്ത്രി പറഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.