ന്യൂഡൽഹി: ജവഹർലാൽ നെഹ്റു സർവകലാശാലയിലെ (ജെ.എൻ.യു) ദലിത് ഗവേഷകവിദ്യാർഥി മുത്തുകൃഷ്ണൻ ആത്മഹത്യ ചെയ്യില്ലെന്ന് പിതാവ് ജീവാനന്ദം. തിങ്കളാഴ്ച വൈകീട്ട് സുഹൃത്തിെൻറ വീട്ടിലാണ് മുത്തുകൃഷ്ണനെ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. മകെൻറ മരണത്തിൽ സംശയമുണ്ട്. കാൽ നിലത്ത് തട്ടി മടങ്ങിനിൽക്കുന്ന അവസ്ഥയിലാണ് അവനുണ്ടായിരുന്നതെന്ന് പിതാവ് പറഞ്ഞു. മരണം സി.ബി.ഐ അന്വേഷിക്കണം. പോസ്റ്റ്മോർട്ടം ചെയ്യുന്ന സംഘത്തിൽ ദലിത് വിഭാഗത്തിൽനിന്നുള്ള വിദഗ്ധെൻറ സാന്നിധ്യം ഉണ്ടാകണം.
പോസ്റ്റ്മോർട്ടം നടപടികൾ വിഡിയോ റെക്കോഡ് ചെയ്യണം. നീതി ആവശ്യപ്പെട്ട് ബുധനാഴ്ച കോടതിയെ സമീപിക്കുമെന്നും ജീവാനന്ദം പറഞ്ഞു. േസലത്ത് സ്വകാര്യ സെക്യൂരിറ്റി ജീവനക്കാരനാണ് ജീവാനന്ദം. ജീവിതത്തില്‍ നിരവധി പ്രതിസന്ധികളെ തരണംചെയ്ത മുത്തുകൃഷ്ണൻ ആത്മഹത്യ ചെയ്യിെല്ലന്ന് മാതാവും പറയുന്നു. അവെൻറ സഹോദരിയുടെ വിവാഹം നടക്കാനിരിക്കുകയാണ്. മുത്തുകൃഷ്ണൻ ആത്മഹത്യ ചെയ്യില്ലെന്നും സി.ബി.െഎ അേന്വഷണത്തിന് ഉത്തരവിടണമെന്നും സേഹാദരിയും സ്വകാര്യ സ്കൂൾ അധ്യാപികയുമായ കലൈവാണി ആവശ്യപ്പെട്ടു.
അതിനിടെ, മുത്തുകൃഷ്ണെൻറ മരണത്തിന് ഉത്തരവാദികളായ ആളുകൾക്കെതിരെ നടപടി ആവശ്യപ്പെട്ട് ജെ.എൻ.യുവിൽ വിദ്യാർഥികൾ ബുധനാഴ്ച സമരം പ്രഖ്യാപിച്ചു. അക്കാദമിക വിഷയങ്ങളിലെ ജാതിവിവേചനമാണ് മരണത്തിന് കാരണമെന്നാണ് വിദ്യാർഥികൾ കുറ്റപ്പെടുത്തുന്നത്. ദിവസങ്ങൾക്കുമുമ്പുള്ള മുത്തുകൃഷ്ണെൻറ ഫേസ്ബുക്ക് പോസ്റ്റുകളിൽ ഇത് വ്യക്തമാക്കുന്നുണ്ടെന്നും വിദ്യാർഥികൾ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.