ന്യൂഡൽഹി: സംവരണവിഭാഗത്തിൽപെടുന്നവർ വ്യാജ ജാതിസർട്ടിഫിക്കറ്റുകൾ ഉപയോഗിച്ച് നേടുന്ന സർക്കാർജോലിക്കും മറ്റു പ്രവേശനങ്ങൾക്കും നിയമസാധുതയുണ്ടാവില്ലെന്ന് സുപ്രീംകോടതി.
ദീർഘനാളത്തെ സേവനത്തിനിടെ സർട്ടിഫിക്കറ്റ് വ്യാജമാണെന്ന് കണ്ടെത്തിയാലും ഒരാളെ ജോലിയിൽ തുടരാൻ അനുവദിക്കാമെന്ന ബോംബെ ഹൈകോടതിയുടെ നിരീക്ഷണം തള്ളിയാണ് ചീഫ് ജസ്റ്റിസ് ജെ.എസ്. ഖേഹാർ, ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് എന്നിവരടങ്ങിയ സുപ്രീംകോടതി ബെഞ്ചിെൻറ വിധി. ബോംബെ ഹൈകോടതിവിധിക്കെതിരെ മഹാരാഷ്ട്രസർക്കാർ ആണ് സുപ്രീംകോടതിയെ സമീപിച്ചത്. എന്നാൽ, ഇൗ വിധിക്ക് മുൻകാലപ്രാബല്യം ഇല്ല എന്നും കോടതി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.