ന്യൂഡൽഹി: ഉത്തരാഖണ്ഡിലെ ജോഷിമഠിൽ ഭൂമിതാഴ്ചമൂലമുണ്ടായ അപകടം ദേശീയ ദുരന്തമായി പ്രഖ്യാപിക്കാൻ ഇടപെടണമെന്നാവശ്യപ്പെടുന്ന ഹരജി തിങ്കളാഴ്ച ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ പി.എസ്. നരസിംഹ, ജെ.ബി. പർദിവാല എന്നിവരടങ്ങുന്ന സുപ്രീംകോടതി ബെഞ്ച് പരിഗണിക്കും.
സ്വാമി അവിമുക്തേശ്വരാനന്ദ് സരസ്വതിയാണ് ഹരജി നൽകിയത്. അടിയന്തരമായി ഹരജി പരിഗണിക്കണമെന്ന ആവശ്യം ജനുവരി പത്തിന് കോടതി നിരസിച്ചിരുന്നു. പ്രശ്നപരിഹാരത്തിന് ജനാധിപത്യ രീതിയിൽ തെരഞ്ഞെടുക്കപ്പെട്ട സ്ഥാപനങ്ങളുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. തുടർന്നാണ് ഹരജി 16ന് പരിഗണിക്കാൻ തീരുമാനിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.