അഗർതല: വഴിതടയലും സംഘർഷവും റിപ്പോർട്ട് ചെയ്യുന്നതിനിടെ പ്രാദേശിക മാധ്യമപ്രവർത്തകൻ കൊല്ലപ്പെട്ടു. പശ്ചിമ ത്രിപുര ജില്ലയിലെ പ്രാദേശിക വാർത്താ ചാനലായ ‘ദിൻരതിെൻറ’ റിപ്പോർട്ടർ ശാന്തനു ഭൗമികാണ് (28) മരിച്ചത്. സംഘർഷത്തിനിടെ പിന്നിൽനിന്ന് തലക്കടിയേറ്റ ഭൗമികിനെ കാണാതായിരുന്നു. പിന്നീട് ഗുരുതര പരിക്കുകളോടെ വഴിയരികിൽ കണ്ടെത്തിയ ഭൗമികിനെ അഗർതല മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.
ഇൻഡിജീനിയസ് പീപ്ൾസ് ഫ്രണ്ട് ഒാഫ് ത്രിപുര (െഎ.പി.എഫ്.ടി) നടത്തിയ സമരത്തിനിടെയാണ് സംഭവം. ദിവസങ്ങളായി സംഘർഷം തുടരുന്ന ഇവിടെ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. ഭരണകക്ഷിയായ സി.പി.എമ്മിെൻറ നേതൃത്വത്തിലുള്ള ഗണമുക്തി പരിഷത്തും െഎ.പി.എഫ്.ടിയും തമ്മിൽ ഏറ്റുമുട്ടൽ നടന്നിരുന്നു. കഴിഞ്ഞ ദിവസം 118 പേർക്ക് പരിക്കേൽക്കുകയും 15 ബസുകൾ തകർക്കപ്പെടുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.