മാധ്യമപ്രവര്‍ത്തകന്‍െറ കൊല: ബിഹാറില്‍ രണ്ടു പേര്‍ അറസ്റ്റില്‍

സസാറം: ‘ദൈനിക് ഭാസ്കര്‍’ ദിനപത്രത്തിലെ ധര്‍മേന്ദ്ര സിങ് വെടിയേറ്റുമരിച്ച കേസുമായി ബന്ധപ്പെട്ട് ബിഹാറില്‍ രണ്ടു പേര്‍ അറസ്റ്റിലായതായി പൊലീസ്. റോഹ്തക് ജില്ലയിലെ തന്‍െറ ഗ്രാമത്തിലെ ചായക്കടയില്‍വെച്ച് ധര്‍മേന്ദ്രയെ കഴിഞ്ഞ ദിവസമാണ് രണ്ട് അജ്ഞാത തോക്കുധാരികള്‍ വെടിവെച്ചുകൊന്നത്. കേസ് പ്രത്യേക സംഘം അന്വേഷിച്ചുവരുകയാണ്.

പൊലീസ് നടത്തിയ റെയ്ഡിനിടെയാണ് റോഹ്തക് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍നിന്നായി രാധിക രാമന്‍, മനീഷ് സിങ് എന്നിവര്‍ പിടിയിലായതെന്ന് ഡി.ജി.പി അറിയിച്ചു. ജില്ലയില്‍ രജിസ്റ്റര്‍ ചെയ്ത മറ്റു മൂന്നു കേസുകളില്‍ പ്രതിയാണ് യു.പിയിലെ വാരാണസി സ്വദേശിയായ മനീഷ് എന്നും പൊലീസ് പറഞ്ഞു. കൃത്യത്തിന് ഉപയോഗിച്ച ബൈക്ക് കണ്ടെടുത്തു. നിലവില്‍ ജയിലില്‍ കിടക്കുന്ന പപ്പു സിങ് എന്നയാള്‍ക്ക് ധര്‍മേന്ദ്രയുമായി ശത്രുത ഉണ്ടായിരുന്നതായി പറയപ്പെടുന്നു. ധര്‍മേന്ദ്രക്ക് ഭാര്യയും മകനുമുണ്ട്. കേസില്‍ ഉടന്‍ കുറ്റപത്രം സമര്‍പ്പിക്കുമെന്നും വിചാരണ വേഗത്തിലാക്കുമെന്നും അന്വേഷണ സംഘം പറഞ്ഞു.

Tags:    
News Summary - journalist murder case in bihar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.