ബി.ജെ.പിയിൽ ചേർന്നിട്ടില്ല; നടക്കുന്നത് വ്യാജ പ്രചരണമെന്ന് ജുമാ മസ്ജിദ് അധ്യക്ഷൻ

ന്യൂഡൽഹി: താൻ ബി.ജെ.പിയിൽ ചേർന്നുവെന്ന വാർത്ത വ്യാജമാണെന്ന് മുംബൈയിലെ പ്രശസ്ത ജുമാ മസ്ജിദ് പ്രസിഡന്റ്‌ ഷുഐബ് ഖത്തീബ്. മുൻപ് പല ബി.ജെ.പി നേതാക്കളും മസ്ജിദ് സന്ദർശനത്തിനെതിയിട്ടുണ്ടെന്നും അത്ര മാത്രമാണ് ആശിഷ് ഷെലറിന്റെ സന്ദർശനത്തിലും ഉണ്ടായിരുന്നുള്ളുവെന്നും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ ദിവസമായിരുന്നു ബി.ജെ.പി എം.എൽ.എയായ ആശിഷ് ഷെലർ ജുമാ മസ്ജിദ് സന്ദർശിച്ചത്. ഇതിന് പിന്നാലെ ജുമാ മസ്ജിദ് അധ്യക്ഷൻ ബി.ജെ.പിയിലേക്ക് എന്ന തരത്തിലുള്ള വാർത്ത പുറത്തുവന്നിരുന്നു. ഷുഐബ് ബി.ജെ.പിയോടൊപ്പം ചേരാനെടുത്ത തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്നും ബി.ജെ.പി ജനാധിപത്യ പാർട്ടിയാണ് എന്നതിന് ഏറ്റവും വലിയ ഉദാഹരണമാണ് ഇതെന്നും ഷെലർ പറഞ്ഞതായും റിപ്പോർട്ട്‌ ഉണ്ടായിരുന്നു.

ഇതിന് പിന്നാലെയാണ് വാർത്ത തള്ളി ഷുഐബ് രംഗത്തെത്തിയത്. താനോ മസ്ജിദ് കമ്മിറ്റിയിലെ മറ്റ് അംഗങ്ങളോ ബി.ജെ.പിയിൽ ചേർന്നിട്ടില്ലെന്നും വ്യാജ വാർത്ത പ്രചരിപ്പിക്കപ്പെടുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

Tags:    
News Summary - Juma masjid chief says he hasn't joined BJP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.