ന്യൂഡൽഹി: സുപ്രീംകോടതി ജസ്റ്റിസ് ഇന്ദു മൽഹോത്ര ശനിയാഴ്ച സർവിസിൽനിന്ന് വിരമിക്കും.
മൂന്നു വർഷത്തെ സേവനത്തിന് ശേഷമാണ് രാജ്യത്തെ പരമോന്നത കോടതിയിൽ നിന്ന് ജസ്റ്റിസ് മൽഹോത്രയുടെ പടിയിറക്കം.
അഭിഭാഷക പദവിയിൽനിന്ന് നേരിട്ട് സുപ്രീം കോടതി ജഡ്ജിയായി നിയമിതയാവുന്ന ആദ്യ വനിതയാണ് ജസ്റ്റിസ് മൽഹോത്ര. 2018ൽ ആണ് സുപ്രീംകോടതി ജഡ്ജിയായി നേരിട്ട് നിയമിക്കപ്പെടുന്നത്. 65ാമത്തെ വയസ്സിലാണ് വിരമിക്കുന്നത്.
അതേസമയം, സുപ്രീംകോടതി ജഡ്ജിമാരുടെ വിരമിക്കൽ പ്രായം 65 എന്നത് നിർഭാഗ്യകരമാണെന്ന് അറ്റോണി ജനറൽ കെ.കെ. വേണുഗോപാൽ പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.