ന്യൂഡല്‍ഹി: കോടതിയലക്ഷ്യത്തിന് ആറുമാസം തടവുശിക്ഷ വിധിച്ച സുപ്രീംകോടതി ഉത്തരവ് പുന:പരിശോധിക്കണമെന്ന് ആവശ്യവുമായി ജസ്റ്റിസ് കര്‍ണന്‍ സുപ്രീംകോടതിയിൽ ഹരജി നൽകി. അഭിഭാഷകൻ മുഖേനെയാണ് കർണൻ ഹരജി സമർപ്പിച്ചിരിക്കുന്നത്.
കോടതിയലക്ഷ്യകേസിൽ ചൊവ്വാഴ്ചയാണ് കൊൽകത്ത ഹൈകോടതി ജഡ്ജിയായ സി.എസ് കര്‍ണന് സുപ്രീംകോടതി ആറുമാസം തടവുശിക്ഷ വിധിച്ചത്. കർണനെ ഉടന്‍ അറസ്റ്റുചെയ്തു ജയിലിലാക്കാൻ കൊൽകത്ത പൊലീസിന് സുപ്രീംകോടതി നിര്‍ദ്ദേശം നല്‍കുകയും ചെയ്തിരുന്നു.
എന്നാല്‍ കർണനെ കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല. ചെന്നൈയിൽ നിന്ന് കാളഹസ്തിയിലേക്കും പോയെന്ന വിവരമാണ് പൊലീസിന് ലഭിച്ചത്. അതിനിടെ വ്യാഴാഴ്ച രാവിലെയാണ് അദ്ദേഹം സുപ്രീം കോടതിയില്‍ ഹരജി സമര്‍പ്പിച്ചത്. കർണൻ വിദേശത്തേക്കു കടന്നെന്ന വാർത്ത അദ്ദേഹത്തിെൻറ അഭിഭാഷകൻ മാത്യു നെടുംപാറ നിഷേധിച്ചു. ജസ്റ്റിസ് കർണൻ ചെന്നൈയിൽ തന്നെയുണ്ടെന്നും കോടതി വിധിക്കെതിരെ അദ്ദേഹം രാഷ്ട്രപതിയെ കാണുമെന്നും അഭിഭാഷകൻ അറിയിച്ചു.
ചെന്നൈ ഹൈകോടതി ചീഫ് ജസ്റ്റിസിനും മറ്റു ജഡ്ജിമാര്‍ക്കുമെതിരെ ഉന്നയിച്ച ആരോപണങ്ങളെത്തുടര്‍ന്നാണ് കര്‍ണനെതിരെ കോടതിയലക്ഷ്യ നടപടികള്‍ ആരംഭിച്ചത്. തുടർന്ന് സുപ്രീംകോടതിക്കും ചീഫ് ജസ്റ്റിസ് ഉൾപ്പെടെയുള്ളവർക്കുമെതിരെ വിവാദ ഉത്തരവുകളിറക്കിയ കർണെൻറ എല്ലാ ജുഡീഷ്യല്‍ അധികാരങ്ങളും സുപ്രീംകോടതി എടുത്തുകളഞ്ഞു. വീണ്ടുംസുപ്രീംകോടതിക്കെതിരെ ഉത്തരവിറക്കിയ കര്‍ണന്റെ മാനസികാവസ്ഥ പരിശോധിക്കാന്‍ കോടതി നിര്‍ദേശം നല്‍കി. എന്നാൽ അദ്ദേഹം വൈദ്യപരിശോധനക്ക് തയാറായില്ല. പിന്നീട് തുടർച്ചയായ കോടതിയലക്ഷ്യത്തിന് സുപ്രീം കോടതി അദ്ദേഹത്തിന് ആറുമാസം തടവുശിക്ഷ വിധിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.