ചെന്നൈ: ജസ്റ്റിസ് സി.എസ്. കർണൻ അതിർത്തികടന്ന് നേപ്പാൾ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിലൊന്നിലേക്ക് പോകാൻ സാധ്യതയുണ്ടെന്നും രാഷ്ട്രപതിയെ കാണാൻ അനുമതി ലഭിച്ചാലേ തിരികെ എത്തൂവെന്നും നിയമ ഉപേദശകനും അടുത്ത സുഹൃത്തുമായ ഡബ്ല്യു. പീറ്റർ രമേശ് കുമാർ. കർണനെതിരെ ഇംപീച്െമൻറ് നടപടികൾ ആവശ്യപ്പെട്ടാണത്രെ രാഷ്ട്രപതിയെ കാണാൻ ശ്രമിക്കുന്നത്. എന്നാൽ, കർണൻ എവിടെയാണെന്ന് വെളിപ്പെടുത്താൻ അദ്ദേഹം വിസമ്മതിച്ചു.
ചെന്നൈയിൽനിന്ന് ആന്ധ്രയിലെ ശ്രീകാളഹസ്തിയിൽ വരെ അദ്ദേഹം എത്തിയതായാണ് റിപ്പോർട്ടുകൾ വന്നത്. അഭിഭാഷകെൻറ വെളിപ്പെടുത്തൽ തിരച്ചിൽ വഴിതിരിച്ചുവിടാനുള്ള നീക്കാമായാണ് പൊലീസ് വിലയിരുത്തുന്നത്. വിമാനം-െട്രയിൻ എന്നിവ വഴി കർണൻ യാത്രെചയ്തിട്ടില്ല. ഇംപീച്െമൻറ് നടപടികൾക്ക് വിധേയനായാൽ ജഡ്ജിക്ക് തെൻറ ഭാഗം അവതരിപ്പിക്കാൻ ഒരു മണിക്കൂർ കിട്ടും.
ഇൗ അവസരം പ്രയോജനപ്പെടുത്തി ഇരുപതോളം ന്യായാധിപന്മാർ ദലിത്വിരുദ്ധരും അഴിമതിക്കാരാണെന്നുമുള്ള ആരോപണം ആവർത്തിക്കാൻ കർണന് സാധിക്കും. ജുഡീഷ്യറിയെ സംബന്ധിച്ച് ഇത്തരമൊരു ആരോപണം വന്നാൽ പാർല
െമൻറിന് അന്വേഷിക്കേണ്ടിവരും. രാഷ്ട്രപതിയെ കാണുന്നതുവരെ പൊലീസിന് പിടികൊടുക്കാതെ ഒളിവിൽ കഴിയാനാണ് നീക്കമെന്നും പീറ്റർ രമേശ് കുമാർ പറഞ്ഞു.
കർണൻ താമസിച്ച അതിഥി മന്ദിരത്തിലും പരിശോധന
കർണൻ താമസിച്ചിരുന്ന ചെപ്പോക്ക് സർക്കാർ അതിഥി മന്ദിരത്തിലെ മൂന്നാം നമ്പർ മുറിയിൽ പൊലീസ് പരിശോധന നടത്തി. ചെന്നൈ ഗ്രീംസ് റോഡിലെ വീട്ടിലും ചൂളൈമേട്ടിലെ മകൻ സുകെൻറ വീട്ടിലും പൊലീസ് പരിശോധന നടത്തി. കുടുംബാംഗങ്ങളെ പൊലീസ് ചോദ്യം ചെയ്തെങ്കിലും കാര്യമായി വിവരങ്ങൾ ലഭിച്ചിട്ടില്ല. കടലൂർ ജില്ലയിലെ വിരുദാചലത്തെ കുടുംബവീട്ടിലും ബന്ധുക്കളുടെ വസതികളിലുംനിന്ന് പൊലീസ് വിവരങ്ങൾ ശേഖരിച്ചു.
ബുധനാഴ്ച പുലർെച്ചയാണ് ചെന്നൈ ചെപ്പോക്ക് സർക്കാർ അതിഥിമന്ദിരത്തിൽനിന്ന് കർണൻ പോയത്. ഒൗദ്യോഗിക വാഹനവും സുരക്ഷ-േപ്രാേട്ടാകോൾ ഒാഫിസർമാരെയും ഒഴിവാക്കിയാണ് അദ്ദേഹം മുറി വിട്ടത്. ആന്ധ്രയിലെ ശ്രീകാളഹസ്തിവരെയാണ് സിഗ്നൽ ലഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.