ചെന്നൈ: കോടതിയലക്ഷ്യകേസിൽ സുപ്രീംകോടതിയിൽനിന്ന് ആറുമാസം തടവ് ശിക്ഷ ലഭിച്ച വിവാദ ന്യായാധിപൻ കൽക്കത്ത ഹൈകോടതി ജഡ്ജി സി.എസ്. കർണെൻറ ഒളിവു ജീവിതം ഒരാഴ്ച തികയുന്നു. അദ്ദേഹത്തെ അറസ്റ്റ്ചെയ്യാനെത്തിയ ഡി.ജി.പിയുടെ നേതൃത്വത്തിലുള്ള കൊൽക്കത്ത പൊലീസിലെ അഞ്ചംഗ സംഘം ഒരു തുമ്പും ലഭിക്കാതെ ചെന്നൈയിൽ തങ്ങുകയാണ്.
കർണനെ കണ്ടെത്തുകയോ കൃത്യമായ വിവരം ലഭിക്കുകേയാ ചെയ്യുംവരെ ചെന്നൈയിൽ തുടരാനാണ് പ്രത്യേക അന്വേഷണ സംഘത്തിെൻറ തീരുമാനം. തമിഴ്നാട്, ആന്ധ്ര പൊലീസിെൻറ സഹായത്തോടെ അരിച്ചുപെറുക്കിയിട്ടും കർണെന കണ്ടെത്താൻ െകാൽക്കത്ത പൊലീസിനായിട്ടില്ല. തമിഴ്നാട് അതിർത്തിയോട് ചേർന്ന സുഖവാസകേന്ദ്രമായ തട, തിരുപ്പതിക്ക് സമീപത്തുള്ള പ്രശസ്ത തീർഥാടന കേന്ദ്രമായ ശ്രീകാളഹസ്തി എന്നീ സ്ഥലങ്ങളിൽ എവിടെയെങ്കിലും ഒളിവിൽ തങ്ങുന്നെന്നാണ് തമിഴ്നാട് പൊലീസ് പറയുന്നത്. ഇതിനിടെ റോഡുമാർഗം രാജ്യംവിട്ടതായും കടൽ വഴി ശ്രീലങ്കക്ക് കടന്നതായും അഭ്യൂഹങ്ങൾ പരന്നിരുന്നു. അന്വേഷണത്തെ വഴിതെറ്റിക്കാനും നീക്കം നടക്കുന്നുണ്ട്. സംസ്ഥാനത്തെ ഉന്നതരുടെ സ്വാധീനങ്ങളിൽ കർണൻ ചെന്നൈയിൽ തങ്ങുന്നെന്നാണ് െകാൽക്കത്ത പൊലീസ് സംഘത്തിെൻറ കണക്കുകൂട്ടൽ.
ദലിത്, തമിഴ് അനുകമ്പ കർണന് സംസ്ഥാനത്തുനിന്ന് ലഭിക്കുന്നതായി െകാൽക്കത്ത പൊലീസ്, അേറ്റാണി ജനറലിനെ അറിയിച്ചതായി സൂചനയുണ്ട്. പരമോന്നത കോടതി ഉത്തരവ് നടപ്പാക്കുന്നതിൽ തമിഴ്നാട് െപാലീസ് കുറ്റകരമായ അലംഭാവം കാട്ടിയതായി ഡി.ജി.പി ടി.കെ. രാജേന്ദ്രെന അന്വേഷണ സംഘം നേരിട്ട് ബോധിപ്പിച്ചിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ച സുപ്രീംകോടതി വിധി വന്നതിനുശേഷം കർണൻ ചെന്നൈ െചപ്പോക്ക് അതിഥി മന്ദിരത്തിൽ പത്രസമ്മേളനം വിളിക്കുകയും അടുത്തദിവസം പുലർച്ചെവരെ ഇവിടെ മൂന്നാം നമ്പർ മുറിയിൽ തങ്ങിയശേഷം പ്രോേട്ടാകോൾ, സുരക്ഷ ജീവനക്കാരെ ഒഴിവാക്കി സഹായികളായ രണ്ട് അഭിഭാഷകർക്കൊപ്പം മുങ്ങുകയായിരുന്നു.
എന്നാൽ കർണനെ തടഞ്ഞുവെക്കാനോ നിരീക്ഷിക്കാനോ തമിഴ്നാട് പൊലീസ് മുതിർന്നില്ല. ഇതിനിടെ കർണെൻറ ഫോൺ വിളികളുടെ വിശദാംശങ്ങളും ചെന്നൈയിലുള്ള അടുത്തസഹായിയോട് വാട്സ്ആപ് മുഖേന ബന്ധപ്പെട്ട രേഖകളും കൊൽക്കത്ത പൊലീസ് സ്വന്തം നിലക്ക് ശേഖരിച്ചു. മദ്രാസ് ഹൈകോടതിയിൽ ചൊവ്വാഴ്ച ഹാജരാകുമെന്ന അഭ്യൂഹങ്ങളും പ്രചരിച്ചിരുന്നു. അതിനിടെ പുനഃപരിശോധന അപേക്ഷ ഉടൻ പരിഗണിക്കാനാകില്ലെന്ന സുപ്രീംകോടതിയുടെ തീരുമാനം കർണന് തിരിച്ചടിയായി. രാഷ്ട്രപതിക്ക് നൽകിയ അപേക്ഷയിൽ തീരുമാനം വൈകിയാലും അടുത്തുതന്നെ കർണന് ഒളിവ് ജീവിതം ഉടൻ അവസാനിപ്പിക്കേണ്ടി വരുമെന്നാണ് മുതിർന്ന നിയമവിദഗ്ധരുടെ വിലയിരുത്തൽ. കർണെൻറ ഉത്തരവുകളും പ്രസ്താവനകളും നൽകുന്നത് മാധ്യമങ്ങളെ വിലക്കിയത് അദ്ദേഹത്തിന് തിരിച്ചടിയായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.