ചെന്നൈ: കോടതിയലക്ഷ്യ കേസിൽ സുപ്രീംകോടതി ആറുമാസത്തെ തടവിന് ശിക്ഷിച്ച ജസ്റ്റിസ് സി.എസ്. കർണനെ തേടി കൊൽക്കത്തയിൽ നിന്ന് മെറ്റാരു െപാലീസ് സംഘമെത്തി. സൈബർവിദഗ്ധരും ഉൾപ്പെട്ടതാണ് സംഘം. ഡി.ജി.പി സുർജിത് കൗർ പുർക്യാഷായുടെ നേതൃത്വത്തിൽ അഞ്ചംഗ പൊലീസ് സംഘം കർണനെ തേടി ചെന്നൈയിൽ തങ്ങുന്നുണ്ട്.
സുപ്രീംകോടതി ഉത്തരവ് വന്ന് രണ്ടാഴ്ച അടുക്കാറായിട്ടും കർണനെ രഹസ്യകേന്ദ്രത്തിൽ നിന്ന് പിടികൂടാൻ സാധിച്ചിട്ടില്ല. വിവാദ ന്യായാധിപനുവേണ്ടി ചെന്നൈയിലും തമിഴ്നാടുമായി അതിർത്തിപങ്കിടുന്ന ആന്ധ്രയിലും തിരച്ചിൽ നടത്തിയിരുന്നു. ചെന്നൈയിൽ തന്നെയുണ്ടെന്നും കണ്ടെത്തുന്നതിൽ തമിഴ്നാട് പൊലീസ് അലംഭാവം കാണിക്കുന്നതായും കൊൽക്കത്ത പൊലീസിന് സൂചനലഭിച്ച സാഹചര്യത്തിലാണ് സൈബർവിദഗ്ധരുൾപ്പെടെയുള്ളവരുമായി കൊൽക്കത്തയിൽനിന്ന് കൂടുതൽ സംഘം എത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.