കോടതിയുടെ സമയം പാഴാക്കരുതെന്ന്​ കർണനോട്​ സുപ്രീംകോടതി

ന്യൂഡൽഹി: അറസ്​റ്റ്​ നടപടി ഒഴിവാക്കണമെന്ന കൊൽക്കത്ത ജസ്​റ്റിസ്​ സി.എസ്.കർണ​​​​െൻറ ആവശ്യം സുപ്രീം കോടതി തള്ളി. ഇന്ന്​ കർണ​​​​െൻറ പരാതി കേൾക്കാൻ വിസമ്മതിച്ച കോടതി ദിവസവും കേസ് പരാമർശിച്ചാൽ നടപടി നേരിടേണ്ടിവരുമെന്നും അറിയിച്ചു.  

കോടതിയു​െട സമയം പാഴാക്കരുത്​. കോടതിയുടെ നിലപാട് നേരത്തെ വ്യക്തമാക്കിയതാണ്. പ്രസ്താവനകൾ കോടതിയോടു വേണ്ട മാധ്യമങ്ങളോടു മതിയെന്നും ചീഫ് ജസ്റ്റിസ് ജെ.എസ്.കേഹാർ പറഞ്ഞു. 

അതേസമയം, ചെയ്ത തെറ്റിനു മാപ്പു പറയാൻ കർണൻ തയാറാണെന്ന് അഭിഭാഷകൻ കോടതിയിൽ ആവർത്തിച്ചു. ഏഴംഗ ബെഞ്ചിനു മാത്രമേ കർണ​​​​െൻറ ഹരജി പരിഗണിക്കാൻ സാധിക്കുകയുള്ളൂവെന്നും കോടതി വ്യക്തമാക്കി. ആദ്യം ഹരജി ഫയൽ ചെയ്യാൻ പറഞ്ഞ ചീഫ് ജസ്റ്റിസ്, അതിനുശേഷം വേണം കാര്യങ്ങൾ പറയാനെന്നും കൂട്ടിച്ചേർത്തു. കോടതിയുടെ വിലയേറിയ സമയം കളയാൻ നിൽക്കരുത്. അല്ലെങ്കിൽ കോടതിക്ക്  അധികാരമുപയോഗിക്കേണ്ടിവരുമെന്ന മുന്നറിയിപ്പും നൽകി.

മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസിനും വിരമിച്ച ജഡ്ജിമാർക്കുമെതിരെ അഴിമതി ആരോപിച്ചു സുപ്രീം കോടതി ചീഫ് ജസ്റ്റിസ്, പ്രധാനമന്ത്രി, പ്രതിപക്ഷ നേതാവ് എന്നിവർക്കു കത്തയച്ചതിനാണു കർണനെതിരെ കോടതിയലക്ഷ്യ നടപടി തുടങ്ങിയത്. കേസ് പരിഗണിച്ച കോടതി, കോടതിയലക്ഷ്യത്തിന് ആറുമാസത്തെ തടവുശിക്ഷയ്‌ക്ക് വിധിക്കുകയും ചെയ്തിരുന്നു. 

Tags:    
News Summary - Justice Karnan's Plea To Recall Arrest Order Turned Down By Supreme Court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.