ന്യൂഡൽഹി: ബോംബെ ഹൈകോടതി ജഡ്ജിയായ ജസ്റ്റിസ് നിതിൻ മധുകർ ജാംധാറിനെ കേരള ഹൈകോടതി ചീഫ് ജസ്റ്റിസായി സുപ്രീംകോടതി കൊളീജിയം ശിപാർശചെയ്തു. ജസ്റ്റിസ് ആശിഷ് ജെ. ദേശായി വിരമിച്ച ഒഴിവിലാണ് ജാംധാറിനെ നിയമിക്കാൻ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ കൊളീജിയം ശിപാർശ ചെയ്തത്.
മഹാരാഷ്ട്രയിലെ സോലാപുർ സ്വദേശിയായ ജസ്റ്റിസ് നിതിൻ മധുകർ ജാംധാർ 2012 ജനുവരി 23നാണ് ബോംബെ ഹൈകോടതി ജഡ്ജിയായി നിയമിതനായത്.
വിവിധ ഹൈകോടതികളിൽ ചീഫ് ജസ്റ്റിസുമാരായി ജസ്റ്റിസ് കെ.ആർ. ശ്രീറാം (മദ്രാസ്), ജസ്റ്റിസ് രാജീവ് ശക്ധേർ (ഹിമാചൽ പ്രദേശ്), ജസ്റ്റിസ് സുരേഷ് കുമാർ കൈത് (ജമ്മു-കശ്മീർ - ലഡാക്ക്), ജി.എസ്. സന്ധാവാലിയ (മധ്യപ്രദേശ്), ജസ്റ്റിസ് ടാഷി റബ്സ്റ്റാൻ (മേഘാലയ) എന്നിവരെ നിയമിക്കാനും ഡൽഹി ഹൈകോടതി ആക്ടിങ് ചീഫ് ജസ്റ്റിസ് മൻമോഹനെ അതേ കോടതിയിൽ ചീഫ് ജസ്റ്റിസാക്കാനും കൊളീജിയം ശിപാർശ ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.