ചെന്നൈ: വിവാദ ന്യായാധിപൻ ജസ്റ്റിസ് കർണൻ മദ്രാസ് ഹൈകോടതിയിൽ കീഴടങ്ങുമെന്ന് അഭ്യൂഹം. ഇതേ തുടർന്ന് പൊലീസ് കോടതി പരിസരത്ത് ജാഗ്രത പുലർത്തുന്നു. പുനഃപരിശോധന ഹരജി ഉടൻ പരിഗണിക്കാനാകില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കിയതിനു പിന്നാലെ കർണൻ മദ്രാസ് ഹൈകോടതിയിൽ കീഴടങ്ങുമെന്ന് അഭ്യൂഹം പരന്നതോടെ കോടതിക്ക് ചുറ്റും കൂടുതൽ പൊലീസ് എത്തി. എല്ലാ കവാടങ്ങളിലും നിരീക്ഷണം ശക്തമാക്കി.
കോടതി കോമ്പൗണ്ടിെൻറ സുരക്ഷ ചുമതലയുള്ള സി.െഎ.എസ്.എഫും മുൻകരുതലുകൾ സ്വീകരിച്ചു. കൊൽക്കത്ത പൊലീസിെൻറ നിർദേശപ്രകാരം കർണെന തിരിച്ചറിയാൻ അദ്ദേഹത്തിെൻറ ചിത്രങ്ങൾ പൊലീസുകാർക്കിടയിൽ രഹസ്യമായി വിതരണം ചെയ്തു. പുനഃപരിശോധന ഹരജിയിൽ ചൊവ്വാഴ്ച വരെ തീരുമാനം കാത്തിരുന്നതിനുശേഷം കീഴടങ്ങുമെന്നാണ് സൂചന. തമിഴ്നാട്ടിലെയോ അയൽസംസ്ഥാനങ്ങളിലെയോ ഏതെങ്കിലും കോടതിയിൽ കീഴടങ്ങാനുള്ള സാധ്യത പൊലീസ് തള്ളിക്കളയുന്നില്ല.
അതേസമയം മൂന്നു സംസ്ഥാനങ്ങളിലെ പൊലീസ് സംഘത്തിെൻറ കണ്ണുവെട്ടിച്ചു തുടർച്ചയായ മൂന്നാം ദിവസവും തുടരുന്ന ഒളിവ് ജീവിതത്തിന് ചില കേന്ദ്രങ്ങളിൽ നിന്നുള്ള സഹായം ലഭിക്കുന്നുെണ്ടന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ സമ്മതിക്കുന്നുണ്ട്. അഭിഭാഷകനും ന്യായാധിപനുമായിരുന്ന പഴയ തട്ടകമായ ചെന്നൈയിലേക്ക് കർണൻ എത്തിയത് പിന്തുണ പ്രതീക്ഷിച്ചാണെന്നും പേര് വെളിപ്പെടുത്താത്ത ഉദ്യോഗസ്ഥർ വെളിപ്പെടുത്തി. കർണനെ അറസ്റ്റ് ചെയ്യാനെത്തിയ അഞ്ചംഗ കൊൽക്കത്ത പൊലീസ് വെള്ളിയാഴ്ച െഗസ്റ്റ്ഹൗസിൽ തന്നെ തങ്ങി. കർണനെ കണ്ടെത്തുകയോ കൃത്യമായ വിവരം ലഭിക്കുകേയാ ചെയ്യുംവരെ ചെന്നൈയിൽ തുടരാനാണ് പ്രത്യേക അന്വേഷണ സംഘത്തിെൻറ തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.