ന്യൂഡൽഹി: ലോക്ഡൗണിൽ വാഹനസൗകര്യമില്ലാതായതോടെ, പരിക്കേറ്റ പിതാവിനെയും പിന്നിലിരുത്തി 1200കി.മി ദൂരം സൈക്കിൾ ചവിട്ടിയ ജ്യോതി എന്ന 15 വയസുകാരിയെ അത്ര പെട്ടെന്ന് മറക്കാനിടയില്ല. ഗുരുഗ്രാമിൽ നിന്ന് ബിഹാറിലെ ദർഭാംഗയിലേക്കുള്ള ജ്യോതിയുടെ സൈക്കിൾ യാത്രയുടെ ഖ്യാതി കരയും കടലും കടന്ന് ഇവാൻക ട്രംപിെൻറ ട്വിറ്റർ ഹാൻഡിലിൽ വരെ എത്തിയിരുന്നു.
രാജ്യത്ത് ജ്യോതി താരമായതോടെ നല്ല വിദ്യാഭ്യാസമെന്ന അവളുടെ സ്വപ്നമാണ് പുലരുന്നത്. ദർഭാംഗ ജില്ല മജിസ്ട്രേറ്റ് എസ്.എം. ത്യാഗരാജൻ ഇടപെട്ട് സ്കൂളിൽ പ്രവേശനം വീണ്ടും ലഭിച്ചതോടെ പാതി വഴിയിൽ നിലച്ച വിദ്യാഭ്യാസം വീണ്ടും തുടരാൻ അവൾ തീരുമാനിച്ചിരിക്കുകയാണ്. ഒമ്പതാംക്ലാസിൽ ജ്യോതിക്ക് പ്രവേശനം ലഭിച്ചു. പഠിക്കാനും സൈക്കിൾ മത്സരത്തിൽ പങ്കെടുക്കാനുമുള്ള ആഗ്രഹം അവൾ പങ്കുവെച്ചിരുന്നെന്ന് ത്യാഗരാജൻ പറഞ്ഞു.
ജ്യോതിയുടെ സൈക്കിൾ ചവിട്ടാനുള്ള കഴിവ് മനസ്സിലാക്കിയതോടെ രാജ്യത്തിന് വേണ്ടി ദീർഘ ദൂര സൈക്കിളിങ് മത്സരങ്ങളിൽ മാറ്റുരക്കാനുള്ള വാഗ്ദാനവുമായി ഇന്ത്യൻ സൈക്കിളിങ് ഫെഡറേഷനും എത്തിയിരുന്നു. അവളുടെ സ്വപ്ന സാക്ഷാത്ക്കാരം അധികൃതർ ഉറപ്പു വരുത്തുമെന്നും അദ്ദേഹം പറഞ്ഞു.
ഇതിനിടെ ജ്യോതിക്ക് സൈക്കിളിങ് മത്സരത്തിൽ പങ്കെടുക്കാൻ താത്പര്യമില്ലെന്ന് ഒരു മാധ്യമ പ്രവർത്തകൻ തെറ്റായി റിപ്പോർട്ട് ചെയ്തത് അവളെ വിഷമിപ്പിച്ചുവെന്ന് മൂത്ത സഹോദരി പിങ്കി പറഞ്ഞു. സൈക്കിളിങ് ഫെഡറേഷൻ ഒാഫ് ഇന്ത്യയുടെ വാഗ്ദാനം ലഭിച്ചതുമുതൽ എന്നും രാത്രിയിൽ ജ്യോതി തെൻറ സൈക്കിളിൽ പരിശീലനം നടത്താറുണ്ട്. എന്തുവന്നാലും താൻ മത്സരത്തിൽ പങ്കെടുക്കുമെന്നും വിജയിക്കുമെന്നും ജ്യോതി മാതാവിനോട് പറയാറുണ്ടെന്നും പിങ്കി കൂട്ടിച്ചേർത്തു. സുരക്ഷാ കാരണങ്ങളാൽ അവളെ ഒറ്റക്ക് അയക്കാൻ സാധിക്കില്ലെന്നും അതിനാൽ സഹോദരിയുടെ ഭർത്താവിെൻറ ഒപ്പമാണ് അവൾ സൈക്കിളിങ് പരിശീലനത്തിന് പോകാറെന്നും ജ്യോതിയുടെ കുടുംബം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.