മധ്യപ്രദേശ് മന്ത്രി ചെരിപ്പിട്ടു രണ്ടു മാസത്തിനു ശേഷം; ചെരിപ്പിടാൻ സഹായിച്ച് കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ

ഭോപാൽ: രണ്ടുമാസം മുമ്പാണ് മധ്യപ്രദേശിലെ ഊർജ മന്ത്രിയും ഗ്വാളിയോർ എം.എൽ.എയുമായ പ്രദ്യുമാൻ സിങ് തോമർ ഒരു പ്രതിജ്ഞയെടുത്തത്. തന്റെ മണ്ഡലത്തിലെ റോഡുകൾ നന്നാക്കാത്തിടത്തോളം കാലം ചെരിപ്പിടില്ലെന്നായിരുന്നു മന്ത്രിയുടെ പ്രതിജ്ഞ.

ഒക്ടോബർ 20ന് പരിശോധന നടത്തവെയാണ് തന്റെ മണ്ഡലത്തിലെ റോഡുകളുടെ ദാരുണാവസ്ഥ മന്ത്രിയുടെ ശ്രദ്ധയിൽ പെട്ടത്. മോശം റോഡിനെ കുറിച്ച് ജനങ്ങൾ പരാതി പറഞ്ഞതോടെ റോഡിൽ അറ്റകുറ്റപ്പണി പൂർത്തിയാക്കാതെ താൻ ചെരിപ്പി​ടില്ലെന്നായിരുന്നു മന്ത്രിയുടെ പ്രഖ്യാപണം.

റോഡുകൾ അറ്റകുറ്റപ്പണി നടത്തിയതിന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ, കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ, നരേന്ദ്രസിങ് തോമർ എന്നിവർക്ക് മന്ത്രി നന്ദി പറഞ്ഞു. ജ്യോതിരാദിത്യ സിന്ധ്യ മന്ത്രിയെ ചെരിപ്പിടാൻ സഹായിക്കുന്ന ദൃശ്യം വൈറലാണ്. 

Tags:    
News Summary - Jyotiraditya Scindia helps MP minister wear 'chappal' he had abandoned as vow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.