ന്യൂഡൽഹി: ശിശുരോഗ വിദഗ്ധൻ കഫീൽ ഖാനെതിെര പ്രഖ്യാപിച്ച വകുപ്പുതല അന്വേഷണം മൂന്ന ുമാസത്തിനകം പൂർത്തിയാക്കണമെന്ന് ഉത്തർപ്രദേശ് സർക്കാറിനോട് അലഹബാദ് ൈഹകേ ാടതി. ഗൊരഖ്പൂർ ബി.ആർ.ഡി മെഡിക്കൽ കോളജിൽ ഒാക്സിജൻ ലഭിക്കാതെ 70 കുട്ടികൾ മരിച്ച സംഭവത്തിലാണ് ഡോ. കഫീൽ ഖാനെതിരെ യോഗി ആദിത്യനാഥ് സർക്കാർ വകുപ്പുതല അന്വേഷണം പ്രഖ്യാപിച്ചത്. 2017 ആഗസ്റ്റിൽ നടന്ന സംഭവത്തിൽ അന്വേഷണം പൂർത്തിയാക്കിയിട്ടില്ല.
സംഭവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ കഫീൽ ഖാന് ഒമ്പതുമാസത്തിനുശേഷമാണ് ജാമ്യം ലഭിച്ചത്. ഒാക്സിജൻ തീർന്നതോടെ പുറത്തുനിന്നു സിലിണ്ടറുകള്‍ എത്തിച്ച് മരണസംഖ്യ കുറക്കാൻ കഫീൽ ഖാൻ ശ്രമിച്ചത് ദേശീയ ശ്രദ്ധ നേടിയിരുന്നു. ഇതിന് പിന്നാലെയാണ് ഓക്സിജന്‍ സിലിണ്ടര്‍ സ്വകാര്യ ക്ലിനിക്കിലേക്ക് കടത്തിയെന്ന് ആരോപിച്ച് അദ്ദേഹത്തെ അറസ്റ്റ്ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.