ചെന്നൈ: തന്‍റെ 67ാം പിറന്നാൾ സമ്മാനമായി മഴക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന പാവപ്പെട്ടവരെ സഹായിക്കണമെന്ന് ആരാധകരോട് അഭ്യർഥിച്ച് തെന്നിന്ത്യൻ സൂപ്പർതാരം കമൽഹാസൻ. കനത്ത മഴയെ തുടർന്ന് ചെന്നൈയിൽ വെള്ളപ്പൊക്ക സാധ്യതയുണ്ടെന്ന് തമിഴ്നാട് സർക്കാർ മുന്നറിയിപ്പ് നൽകിയ സാഹചര്യത്തിലാണ് കമൽഹാസന്‍റെ അപേക്ഷ.
'പ്രിയപ്പെട്ടവരെ, മഴക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവരെ എത്രയും വേഗം സഹായിക്കൂ. അതായിരിക്കും നിങ്ങൾക്ക് എനിക്ക് നൽകാൻ കഴിയുന്ന ഏറ്റവും നല്ല പിറന്നാൾ സമ്മാനം'- 'മക്കൾ നീതി മയ്യം' പാർട്ടിയുടെ നേതാവ് കൂടിയായ കമൽഹാസൻ ട്വിറ്ററിൽ കുറിച്ചു.
മഴ തുടർന്നാൽ അധിക ജലം പുറത്ത് വിടാൻ ചെന്നൈയിലെ പ്രധാന റിസർവോയറുകളായ ചെമ്പരംബാക്കം, പുഴൽ എന്നിവ തുറക്കുമെന്ന് സർക്കാർ ജനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്. ശനിയാഴ്ച രാവിലെ മുതൽ ചെന്നൈ, കാഞ്ചിപുരം, തിരുവള്ളൂർ എന്നിവിടങ്ങളിലെ വിവിധ ഗ്രാമ പ്രദേശങ്ങളിലും ശക്തമായ മഴയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.