ചെന്നെ: കമൽഹാസന്‍റെ മക്കൾ നീതി മയ്യം തമിഴ്നാട്-പുതുച്ചേരി തെരഞ്ഞെടുപ്പിൽ പാർട്ടി സ്ഥാനാർഥിയാവാൻ ആഗ്രഹിക്കുന്നവരിൽ നിന്ന് ഓൺലൈൻ വഴി അപേക്ഷ ക്ഷണിച്ചു. ഞായറാഴ്ച മുതലാണ് അേപക്ഷ ക്ഷണിച്ചത്.
പാർട്ടി പ്രവർത്തകർക്കും അല്ലാത്തവർക്കും അപേക്ഷ നൽകാം. സ്ഥാനാർഥ്വത്തിന് സാധ്യതയുള്ളവർ പാർട്ടി ടിക്കറ്റിന് പരിഗണിക്കപ്പെടണമെങ്കിൽ 25000 രൂപ നൽകണമെന്നും മക്കൾ നീതി മയ്യം പറയുന്നു. തമിഴ്നാട്ടിലും പുതുച്ചേരിയിലും മെയിലാണ് തെരഞ്ഞെടുപ്പ് നടക്കുക.
മക്കൾ നീതി മയ്യത്തിന് ബാറ്ററി ടോർച്ച് ചിഹ്നം ലഭിച്ചതായി കമൽഹാസൻ അറിയിച്ചു. കഴിഞ്ഞ മാസം വലത് കാലിന്‍റ അസ്ഥിക്ക് നടത്തിയ ശസ്ത്രക്രിയക്ക് പിന്നാലെയുണ്ടായ നേരിയ അണുബാധയിൽ നിന്ന് മുക്തനായിക്കൊണ്ടിരിക്കുകയാണ് താരം.
'തമിഴ്നാട്ടിലെ 234 നിയോജക മണ്ഡലങ്ങളിലേക്ക് ടോർച്ച് ലൈറ്റ് ചിഹ്നം അനുവദിച്ചു കിട്ടിയിരിക്കുകയാണ്' -കമൽഹാസൻ ട്വീറ്റ് ചെയ്ത വിഡിയോ സന്ദേശത്തിൽ വ്യക്തമാക്കി.
2019ലെ ലോക്സഭ തെരഞ്ഞെടുപ്പിലും ബാറ്ററി ടോർച്ച് ചിഹ്നമായിരുന്നു കമലഹാസന്‍റെ പാർട്ടിക്ക് ലഭിച്ചത്. 3.77 ശതമാനം വോട്ട് പങ്കാളിത്തമായിരുന്നു അന്ന് ലഭിച്ചത്. ചില നഗര പ്രദേശങ്ങളിൽ 10 ശതമാനം വരെ വോട്ട് പങ്കാളിത്തം നേടിയിരുന്നു.
തെരഞ്ഞെടുപ്പ് സഖ്യം, സ്ഥാനാർഥികളുടെ തെരഞ്ഞെടുപ്പ് ഉൾപ്പെടെയുള്ള തന്ത്രങ്ങൾ കൈക്കൊള്ളാൻ സ്ഥിരം അധ്യക്ഷനായ കമൽഹാസനെ തന്നെ നിയോഗിച്ചിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.