ചെന്നൈ: കാവേരി പ്രക്ഷോഭത്തിൽ തമിഴ്നാട് സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി നടനും മക്കൾ നീതി മയ്യം അധ്യക്ഷനുമായ കമൽഹാസൻ. കേന്ദ്രസർക്കാറിെൻറ സേവകരായാണ് എ.െഎ.എ.ഡി.എം.കെ പെരുമാറുന്നതെന്നും അദ്ദേഹം വിമർശിച്ചു. തിരുച്ചിറപള്ളിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കവേരി നദീജല പ്രശ്നത്തിൽ നിരാഹാര സമരം കൊണ്ടോ പ്രതിഷേധങ്ങൾ കൊണ്ടോ കേന്ദ്ര നിലപാടിൽ മാറ്റമുണ്ടാകില്ല. നിരാഹാര സമരത്തിൽ താൻ വിശ്വസിക്കുന്നില്ലെന്നും കമൽഹാസൻ പറഞ്ഞു. ആറ് ആഴ്ച്ചക്കകം കാവേരി നദീജല വിനിയോഗ സമിതി രൂപീകരിക്കണമെന്ന് ഫെബ്രുവരി 16 ന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. പരമോന്നത കോടതിയുടെ വിധിയിൽ പ്രതീക്ഷയുണ്ട്. എന്നാൽ ഇതിെൻറ കാലാവധി അവസാനിക്കുകയാണ്.
കാവേരി ജല ട്രിബ്യൂണലിെൻറ റിപ്പോർട്ട് പ്രകാരം നാല് ആഴ്ച കാലാവധിക്കുള്ളിൽ കാവേരി നദീജല വിനിയോഗ ബോര്‍ഡ് രൂപീകരിക്കാൻ 2016 ലും സുപ്രീംകോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ നിയമ സാേങ്കതിക പ്രശ്നങ്ങളിൽ കുരുങ്ങി നടപടി ഉണ്ടായില്ല. 2018 ഫെബ്രുവരിയിലെ സുപ്രീംകോടതി ഉത്തരവും പഴയതുപോലെ ആകുമെന്ന ആശങ്കയുണ്ടെന്നും കമൽഹാസൻ പറഞ്ഞു.
കാലാവധി അവസാനിക്കാനിരിക്കെ മാത്രമാണ് സംസ്ഥാനസർക്കാർ നിരാഹാര സമരവുമായി ഇറങ്ങിയിരിക്കുന്നത്. മക്കൾ നീതി മയ്യം പാർട്ടി കാവേരി വിഷയത്തിൽ ചർച്ച നടത്തി, പദ്ധതി രൂപീകരിച്ച് മുന്നോട്ടുപോകുമെന്നും കമൽഹാസൻ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.