ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ ശേഷിക്കെ മധ്യപ്രദേശിൽ മുതിർന്ന നേതാവ് കമൽനാഥിനെ പി.സി.സി അധ്യക്ഷനായി തെരഞ്ഞെടുത്തു. ജ്യോതിരാദിത്യ സിന്ധ്യയാണ് പ്രചാരണ വിഭാഗം തലവൻ. ദേശീയ അധ്യക്ഷൻ രാഹുൽഗാന്ധിയാണ് നിയമനങ്ങൾക്ക് അംഗീകാരം നൽകിയത്.
ബാല ബച്ചൻ, റാംനിവാസ് റാവത്ത്, ജിതു പട്വാരി എന്നിവരെ വർക്കിങ് പ്രസിഡൻറുമാരായും നിയമിച്ചു. തുടർച്ചയായി മൂന്നാം തവണയും സംസ്ഥാനത്ത് അധികാരത്തിലുള്ള ബി.ജെ.പി സർക്കാറിൽനിന്ന് ഭരണം തിരിച്ചുപിടിക്കുകയാണ് കോൺഗ്രസ് ലക്ഷ്യം. ഗോവ പി.സി.സി പ്രസിഡൻറായി ഗിരീഷ് ചോദങ്കാറിനെ നിയമിച്ചു. ശാന്താറാം നായിക് രാജിവെച്ച ഒഴിവിലാണിത്.
അനിശ്ചിതത്വത്തിനൊടുവിലാണ് കമൽനാഥിെൻറ നിയമനം. മുതിർന്ന നേതാവ് കമൽനാഥും യുവാക്കളുടെ ആവേശമായ ജ്യോതിരാദിത്യ സിന്ധ്യയും താക്കോൽ സ്ഥാനങ്ങളിൽ വരുന്നത് മുഖ്യമന്ത്രി സ്ഥാനാർഥിത്വത്തെ കലുഷിതമാക്കുമെന്ന് സൂചനയുണ്ട്. രണ്ട് അധികാരകേന്ദ്രങ്ങൾക്കിടക്കുള്ള ‘ബാലൻസിങ്’ തന്ത്രമായാണ് ഇരുവരുടെയും പുതിയ പദവികൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.