അനധികൃത നിര്‍മാണം: കങ്കണയുടെ ഓഫീസിൽ നോട്ടീസ്​ പതിച്ച്​ അധികൃതർ

മുംബൈ: ശിവസേന -കങ്കണ റാവുത്ത്​ പോരിന്​ പിന്നാലെ അനധികൃത നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്നാരോപിച്ച്​ താരത്തി​െൻറ ഓഫീസിൽ നോട്ടീസ് പതിച്ച് ബ്രിഹന്‍ മുംബൈ കോര്‍പ്പറേഷന്‍. ശിവസേന നേതാക്കളുമായി ഉടക്കിയതിന്​ പിന്നാലെ മുംബൈയിലെ ത​െൻറ ഓഫീസ്​ തകർക്കുമെന്ന്​ അധികൃതർ ഭീഷണി​െപ്പടുത്തിയതായി കങ്കണ വെളിപ്പെടുത്തിയിരുന്നു. എന്നാൽ ബുൾഡോസർ കൊണ്ടുവന്ന്​ ഓഫീസ്​ തകർക്കുന്നതിന്​ പകരം നോട്ടീസ്​ പതിക്കുകയാണുണ്ടായതെന്ന്​ താരം ട്വിറ്ററിലൂടെ അറിയിച്ചു.

നഗരസഭയുടെ അനുമതിയില്ലാതെയാണ് കെട്ടിടത്തില്‍ മാറ്റങ്ങള്‍ വരുത്തിയത് എന്ന് കാണിച്ചാണ് നോട്ടീസ് പതിച്ചിട്ടുള്ളത്​. സബര്‍ബന്‍ ബാന്ദ്രയിലെ പാലി ഹില്‍ ബംഗ്ലാവിലാണ് നഗരസഭ അധികൃതര്‍ നോട്ടീസ് പതിച്ചത്. ടോയിലറ്റ് ഓഫീസ് ക്യാബിനാക്കി മാറ്റി. പുതിയ ടോയിലറ്റ് സ്‌റ്റെയര്‍കേസിന് സമീപം നിർമിച്ചിരിക്കുന്നു. എന്നാൽ ഇതിന്​ അനുമതി വാങ്ങിയിട്ടില്ലെന്നും നോട്ടീസില്‍ പറയുന്നു. 24 മണിക്കൂറിനുള്ളില്‍ വിശദീകരണം നല്‍കണമെന്നാണ് കോര്‍പറേഷന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.



ബാന്ദ്രയിലെ അനധികൃത നിര്‍മ്മാണങ്ങള്‍ കണ്ടെത്താനുള്ള സ്വാഭാവിക നടപടിയുടെ ഭാഗമായാണ് കങ്കണയുടെ ബംഗ്ലാവിലും പരിശോധന നടത്തിയതെന്ന് കോര്‍പറേഷന്‍ വാദം. എന്നാൽ മണികർണിക ഫിലിംസ്​ ഓഫീസിൽ റെയ്​ഡ്​ നടത്തിയതുൾപ്പെടെയുള്ള നടപടികൾ ശിവസേന സർക്കാറി​െൻറ പ്രതികാരമാമെന്നാണ്​ കങ്കണയുടെ പ്രതികരണം.

മുംബൈയെ പാക്​ അധീന കശ്മീരുമായി താരതമ്യപ്പെടുത്തി കൊണ്ടുള്ള നടിയുടെ പ്രസ്താവനക്കെതിരെ​ ശിവസേന നേതാക്കൾ രംഗത്തെത്തിയതോടെയാണ്​ വിഷയം രാഷ്​ട്രീയതലത്തിലേക്ക്​ മാറിയത്​. നടി മുംബൈയിലെത്തിയാൽ ആക്രമിക്കുമെന്ന്​ ശിവസേന നേതാക്കൾ പറയുകയും സെപ്​തംബർ 10 മുബൈയിലെത്തുമെന്ന്​ താരം വെല്ലുവിളി നടത്തുകയും ചെയ്​തിരുന്നു.

കങ്കണയുടെ ജീവന് ഭീഷണിയുണ്ട് എന്ന കുടുംബത്തിൻെറ പരാതിക്ക് പിന്നാലെ, കേന്ദ്രസര്‍ക്കാര്‍ നടിക്ക്​ വൈ പ്ലസ് സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.