ന്യൂഡൽഹി: പാലക്കാട് കഞ്ചിക്കോട് റെയിൽവേ കോച്ച് ഫാക്ടറി യാഥാർഥ്യമാകാനുള്ള സാധ്യത മങ്ങുന്നു. കേരളത്തിെൻറ സ്വപ്നപദ്ധതിയുടെ സാധ്യതയെക്കുറിച്ച് പാർലമെൻറിൽ ഉയർന്ന ചോദ്യത്തിന് മറുപടി പറയാതെ റെയിൽവേ മന്ത്രി സുരേഷ് പ്രഭു ഒഴിഞ്ഞുമാറി. റെയിൽവേ സ്റ്റേഷനുകളുടെ നവീകരണവുമായി ബന്ധെപ്പട്ട ചോദ്യത്തിനിടെ എം.ബി. രാജേഷാണ് കോച്ച് ഫാക്ടറിയുടെ കാര്യം എടുത്തിട്ടത്. 2008ലെ റെയിൽവേ ബജറ്റിൽ പ്രഖ്യാപിച്ച ഫാക്ടറിക്ക് 2012ൽ ശിലാസ്ഥാപനം നടത്തിയ കാര്യം അദ്ദേഹം ചൂണ്ടിക്കാട്ടി.
എന്നാൽ, അഞ്ചു വർഷം കഴിഞ്ഞിട്ടും തുടർനടപടിയില്ല. പദ്ധതി നടപ്പാക്കാൻ റെയിൽവേ ഉദ്ദേശിക്കുന്നുണ്ടോ എന്ന് രാജേഷ് മന്ത്രിയോട് ചോദിച്ചു. സ്റ്റേഷനുകളുടെ നവീകരണവുമായി ബന്ധപ്പെട്ട ചോദ്യമല്ലെന്ന വിശദീകരണത്തോടെ കോച്ച് ഫാക്ടറിയുടെ കാര്യത്തിൽ ഒന്നും പറയാതെ മന്ത്രി ഒഴിഞ്ഞുമാറുകയായിരുന്നു. പദ്ധതി മുന്നോട്ടുകൊണ്ടുപോകാൻ കേന്ദ്രത്തിന് താൽപര്യമില്ലെന്ന് വ്യക്തമാക്കുന്നതായി മന്ത്രിയുടെ സമീപനം.
യിൽവേ നേരിട്ട് നടത്തുന്ന പദ്ധതി, പൊതു-സ്വകാര്യ പങ്കാളിത്തം, പൊതുമേഖല സ്ഥാപനമായ സ്റ്റീൽ അതോറിറ്റി ഒാഫ് ഇന്ത്യയെ പങ്കാളിയാക്കുന്ന പദ്ധതി എന്നിങ്ങനെ കഞ്ചിക്കോട് ഫാക്ടറി യാഥാർഥ്യമാക്കാനുള്ള പല വഴികൾ ഒരു പതിറ്റാണ്ടിനിടയിൽ ചർച്ചചെയ്യുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.