ബംഗളൂരു: കൊലപാതക കേസില്‍ കന്നട നടൻ ദർശൻ അറസ്റ്റിലായതിനു പിന്നാലെ അദ്ദേഹത്തിന്റെ ഫാം ഹൗസ് മാനേജരെ മരിച്ച നിലയില്‍ കണ്ടെത്തി. ബംഗളൂരുവിൽ നടന്റെ ഫാം ഫൗസിലാണ് മാനേജർ ശ്രീധറിനെ(39) മരിച്ച നിലയില്‍ കണ്ടെത്തിയത്. ഈ ഫാം ഫൗസിന്റെ നടത്തിപ്പുകാരനായിരുന്നു ശ്രീധര്‍. ഇവിടെ നിന്ന് ആത്മഹത്യാ കുറിപ്പ് പൊലീസ് കണ്ടെടുത്തു.
മരിക്കാന്‍ തീരുമാനിച്ചതിനുള്ള കാരണങ്ങള്‍ വ്യക്തമാക്കി ഒരു വിഡിയോ സന്ദേശവും ശ്രീധര്‍ തയ്യാറാക്കിയിരുന്നതായി പൊലീസ് പറയുന്നു. ഏകാന്തജീവിതം മടുത്തതിനാല്‍ മരിക്കാന്‍ തീരുമാനിച്ചെന്നാണ് ആത്മഹത്യാ കുറിപ്പിലുള്ളത്. ഇതിന്റെ വിശദാംശങ്ങളാണ് വിഡിയോയെന്ന് പൊലീസ് അറിയിച്ചു.
തന്റെ കുടുംബത്തെ ഇതിലേക്ക് ഒരുകാരണവശാലും വലിച്ചിഴയ്ക്കരുതെന്ന അഭ്യർഥനയും കുറിപ്പിലുണ്ട്. അതേസമയം രേണുകാ സ്വാമി കൊലപാതകവുമായി ശ്രീധറിന് ബന്ധമുണ്ടോ എന്ന കാര്യത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. കന്നട സിനിമാരംഗത്ത് ചലഞ്ചിങ് സ്റ്റാര്‍ എന്ന് വിളിപ്പേരുള്ള ദര്‍ശന്‍ ആരാധകനായ രേണുകാസ്വാമിയെ കൊലപ്പെടുത്തിയെന്നാണ് കേസ്.
ദര്‍ശന്റെ പെണ്‍സുഹൃത്തും സിനിമാ താരവുമായ പവിത്രാ ഗൗഡക്ക് മോശം പരാമര്‍ശം നിറഞ്ഞ മെസേജ് അയച്ചതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തില്‍ കലാശിച്ചത്. സംഘത്തെ ഉപയോഗിച്ച് ദര്‍ശന്‍ രേണുകാസ്വാമിയെ തട്ടിക്കൊണ്ടുവരികയും മൃഗീയമായി കൊലപ്പെടുത്തുകയും ചെയ്‌തെന്നാണ് പൊലീസ് പറയുന്നത്. കാണാതായി ദിവസങ്ങള്‍ക്കു ശേഷം രേണുകാസ്വാമിയുടെ മൃതദേഹം ബംഗളൂരുവിലെ അഴുക്കുചാലില്‍ കണ്ടെത്തുകയായിരുന്നു.
ബംഗളൂരു: നടൻ ദർശൻ പ്രതിയായ വധക്കേസിലെ ഇര രേണുക സ്വാമിയുടെ വീട് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ ബി.വൈ. വിജയേന്ദ്രയും നേതാക്കളും ചൊവ്വാഴ്ച സന്ദർശിച്ചു. പാർട്ടി ഒപ്പം ഉണ്ടാവും എന്ന് അദ്ദേഹം രേണുക സ്വാമിയുടെ ഭാര്യയേയും രക്ഷിതാക്കളേയും അറിയിച്ചു. ഗോവിന്ദ് കർജോൾ എം.പി, എം. ചന്ദ്രപ്പ എംഎൽഎ, കെ.എസ്. നവീൻ എംഎൽസി, മുൻ എംഎൽഎ തിപ്പ റെഡ്ഡി എന്നിവർ ഒപ്പമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.