ബംഗളൂരു: കഴിഞ്ഞ മാർച്ചിൽ കന്യാകുമാരി- ബംഗളൂരു ഫെസ്റ്റിവൽ സ്പെഷ്യൽ എക്സ്പ്രസിൽ (06525) ട്രെയിനിലെ യാത്രക്കാരിയുടെ മാല കവർന്ന സംഘം അറസ്റ്റിൽ. കുപ്പം മേഖല കേന്ദ്രീകരിച്ച് ട്രെയിനുകളിലും റെയിൽവെ സ്റ്റേഷനുകളിലും മോഷണം പതിവാക്കിയ മൂന്നംഗ സംഘത്തെയാണ് റെയിൽവെ സംരക്ഷണസേന പിടികൂടിയത്.
ആന്ധ്ര കുപ്പം സ്വദേശികളായ എസ്. വിജയ് (20), കെ. ശരവണൻ (26), ഹരീഷ് (26) എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്ന് ആറ് മൊബൈൽ ഫോണുകൾ കണ്ടെടുത്തു. ഐലന്‍റ് എക്സ്പ്രസിൽ കുപ്പം റെയിൽവെ സ്റ്റേഷനിൽ വെച്ച് യുവതിയിൽ നിന്ന് കവർന്ന 20.5 ഗ്രാം വരുന്ന മാല ഇന്ത്യൻ ബാങ്കിൽ ഇൗടുവച്ചതിന്റെ രേഖകളും പിടിച്ചെടുത്തു.
യാത്രക്കാരുടെ ബാഗുകളും ഫോണും മോഷ്ടിക്കുകയും യാത്രക്കാരികളുടെ മാല പൊട്ടിച്ചെടുക്കുകയും ചെയ്യുന്ന പ്രതികളെ ബംഗളൂരു ഡിവിഷന് കീഴിലെ ബംഗാർപേട്ട് സ്റ്റേഷനിലെ റെയിൽവേ സംരക്ഷണ സേനയാണ് പിടികൂടിയത്. ബിസനട്ടം^ കുപ്പം റെയിൽവെ സ്റ്റേഷനുകൾക്കിടയിലെ ലൊക്കേഷൻ ബോക്സിലെ റിലേ കോയിൽ മോഷണം പോയതുമായി ബന്ധപ്പെട്ട് ബംഗാർപേട്ട് ആർ.പി.എഫും ടാസ്ക് ഫോഴ്സും കർശന നിരീക്ഷണം നടത്തി വരികയായിരുന്നു.
സംശയാസ്പദ സാഹചര്യത്തിൽ കണ്ട മൂവരെയും ചോദ്യം ചെയ്തെങ്കിലും പ്രസ്തുത മോഷണം സംബന്ധിച്ച് വിവരം ലഭിച്ചില്ല. എന്നാൽ, ട്രെയിൻ യാത്രക്കാരുടെ മൊബൈൽ ഫോണുകൾ കവർന്നതും െഎലന്‍റ് എക്സ്പ്രസിലെ യാത്രക്കാരിയുടെ മാല കവർന്നതും തങ്ങളാണെന്ന് സംഘം വെളിപ്പെടുത്തി. ഇവരിൽ നിന്ന് 1,78,000 രൂപയുെട മോഷണ മുതൽ കണ്ടെടുത്തു. പ്രതികളെ കുപ്പം റെയിൽവേ പൊലീസിന് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.