ന്യൂഡൽഹി: വിദ്വേഷ പ്രസംഗം നടത്തിയ ബി.ജെ.പി നേതാവ് കപിൽ മിശ്രക്കെതിരെ ഡൽഹി സ്കൂൾ ഓഫ് സോഷ്യൽ വർക്ക് പൂർവ് വ വിദ്യാർഥി അസോസിയേഷൻ രംഗത്ത്. കപിൽ മിശ്ര പ്രകോപന പ്രസംഗങ്ങളിലൂടെ സ്ഥാപനത്തിെൻറ പേര് കളങ്കപ്പെടുത്തി യെന്നും അദ്ദേഹത്തെ അറസ്റ്റ് ചെയ്യണമെന്നും അലുംനി അസോസിയേഷൻ പ്രസിഡൻറ് അനീഷ് കുമാർ, ജനറൽ സെക്രട്ടറി വിജയ് രാഹുൽവാദ് എന്നിവർ അഭിപ്രായപ്പെട്ടു. ഡി.എസ്.എസ്.ഡബ്ല്യൂയിലെ പൂർവ്വ വിദ്യാർഥിയാണ് കപിൽമിശ്ര.
1947ലെ വിഭജനം,1984ലെ സിഖ് വംശഹത്യ എന്നിവയടക്കമുള്ള ഡൽഹിയിലെ മോശം സമയങ്ങളിൽ അവക്കെതിരെ നിന്നതാണ് ഡി.എസ്.എസ്.ഡബ്ല്യൂവിെൻറ പാരമ്പര്യം. ഇത്രയും കാലത്തിനിടയിൽ സമൂഹത്തിൽ ഗുണപരമായി പ്രവർത്തിക്കുന്ന നിരവധി സാമൂഹ്യ പ്രവർത്തകരെയും, അക്കാദമിക് വിദഗ്ധരെയും നേതാക്കളെയും എഴുത്തുകാരെയും സംവിധായകരെയും ഡി.എസ്.എസ്.ഡബ്ല്യൂവിന് സംഭാവന നൽകാനായി. ഈ മഹത്തരമായ പാരമ്പര്യത്തിന് കപിൽ മിശ്ര കളങ്കമുണ്ടാക്കിയെന്നും അലുംനി അസോസിയേഷൻ പ്രതികരിച്ചു.
ഡൽഹിയിലെ കലാപ ബാധിതപ്രദേശങ്ങളിൽ ദുരിതാശ്വാസമെത്തിക്കും. പൂർവ്വ വിദ്യാർഥി സംഘടന ഒരു ചടങ്ങിലേക്കും കപിൽമിശ്രയെ വിളിക്കില്ല. അഥവാ വന്നാൽ പ്രതിഷേധിക്കുമെന്നും അസോസിയേഷൻ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.